കാവ്യ സബ്കളക്ടറാവുന്നു
ഇന്‍സ്പെക്ടര്‍ ഗരുഡില്‍ നായികയാവുന്ന കാവ്യാ മാധവന് ചിത്രത്തില്‍ ഏറെ വ്യത്യസ്തമായ വേഷമാണ്. സബ് കളക്ടര്‍ സേതുലക്ഷ്മിയെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാവ്യ അവതരിപ്പിക്കുന്നത്.
പണമുണ്ടാക്കാന്‍ എന്ത് അനീതിക്കും കൂട്ടുനില്‍ക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാധവന്‍കുട്ടിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് സബ് കളക്ടര്‍ സേതുലക്ഷ്മി. ദിലീപ് അവതരിപ്പിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാധവന്‍കുട്ടിയും സേതുലക്ഷ്മിയും തമ്മിലുള്ള ശണ്ഠ കഥയിലെ ഒരു വഴിത്തിരിവാണ്.
പ്രൊഫഷണല്‍ രംഗത്ത് ഉന്നത പദവി വഹിക്കുന്ന ഒരു കഥാപാത്രത്തെ കാവ്യാമാധവന്‍ അവതരിപ്പിക്കുന്നത് ആദ്യമായാണ്. ദിലീപിന്റെ ചിത്രങ്ങളില്‍ കാവ്യ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇന്‍സ്പെക്ടര്‍ ഗരുഡിലെ സേതുലക്ഷ്മി.
ദിലീപ്-കാവ്യ ജോഡിയുടെ 14-ാമത്തെ ചിത്രമാണ് ഇന്‍സ്പെക്ടര്‍ ഗരുഡ്. ചക്കരമുത്ത് ആണ് ഇരുവരും ഇതിനുമുമ്പ് ഒടുവിലായി നായികാനായകന്‍മാരായ ചിത്രം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications