മമ്മൂട്ടിക്ക് മുംബൈയില്‍ സ്വീകരണം

By Staff

മമ്മൂട്ടിക്ക് മുംബൈയില്‍ സ്വീകരണം
ഡിസംബര്‍ 19, 2000

മുംബൈ: ഡോ. ബാബാസാഹിബ് അംബേദ്കര്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ മലയാള ചലച്ചിത്ര താരം മമ്മൂട്ടിക്ക് മുംബൈയില്‍ സ്വീകരണം നല്കി. ഡിസംബര്‍ 17 ഞായറാഴ്ച രാത്രി ശിവാജി പാര്‍ക്കില്‍ പീപ്പിള്‍സ് ആര്‍ട്ട് സെന്റര്‍ നല്‍കിയ സ്വികരണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, ഉപ മുഖ്യമന്ത്രി ഛഗന്‍ ഭുജ്ബല്‍ എന്നിവരും പങ്കെടുത്തു.

താനറിയുന്നതില്‍ വെച്ച് മഹാനായ സാമുഹ്യനവീകരണ പ്രസ്ഥാന നേതാവാണ് ഡോ. അംബേദ്കര്‍ എന്ന് മമ്മൂട്ടി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇത്രയും വലിയൊരു വ്യക്തിത്വത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ജബാര്‍ പട്ടേലാണ് തനിക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയതെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു.

ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അംബേദ്കറിനെ അവതരിപ്പിക്കാന്‍ താന്‍ മതിയാകുമോ എന്ന ചിന്തയുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച് പ്രോത്സാഹിപ്പിച്ചപ്പോള്‍ ആത്മവിശ്വാസം കിട്ടി - മമ്മൂട്ടി പറഞ്ഞു.

കലാകാരന് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലെന്ന് മമ്മൂട്ടി തന്റെ അഭിനയശൈലിയിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് ചടങ്ങില്‍ സംബന്ധിച്ച മുഖ്യമന്ത്രി ദേശ്മുഖ് പറഞ്ഞു. ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

സ്വീകരണത്തിനു മുമ്പ് അംബേദ്കറുടെ സമാധിസ്ഥലമായ ചൈത്യഭൂമി സന്ദര്‍ശിച്ച് മമ്മൂട്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X