നയന്‍താര യോഗിയുമായെത്തുന്നു
തെലുങ്കിലെ ആദ്യചിത്രം ലക്ഷ്മിയില്‍ മേനിയഴക് തുറന്നുകാട്ടിയാണ് നയന്‍താരയുടെ പ്രകടനം. എഴുപത് ലക്ഷം രൂപ പ്രതിഫലത്തിന് ചേര്‍ന്ന വിധം ഗ്ലാമര്‍ രംഗങ്ങളില്‍ നയന്‍താര അഭിനയിച്ചു. അതുകൊണ്ടു തന്നെ അടുത്ത തെലുങ്ക് ചിത്രമായ യോഗിയില്‍ നയന്‍താരയുടെ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
തിരക്കഥ ആവശ്യപ്പെടുന്നത് അനുസരിച്ച് ആരെയുെം ചുംബിക്കാമെന്ന് നയന്‍താര പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍പ്രതിഫലം നല്‍കുന്ന നിര്‍മാതാവ് ആവശ്യപ്പെടുന്നതനുസരിച്ച് ഇറക്കം കുറഞ്ഞതും ഇറുകിയതും വെട്ടിയിറക്കിയതുമായ വസ്ത്രങ്ങളൊക്കെ ധരിക്കാനും നയന്‍താര തയ്യാര്‍.
പ്രഭാസ് നായകനായ യോഗിയില്‍ ഗാനരംഗങ്ങളില്‍ നയന്‍താര ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയിരിക്കുന്നത്. ഈജിപ്തിലെ പിരമിഡുകളും മറ്റും പശ്ചാത്തലമായി വരുന്ന ഗാനരംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്.
യോഗിക്കു ശേഷം രവി തേജയുടെ തെലുങ്ക് ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുന്നത്. തെലുങ്കില്‍ ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് നയന്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications