ശാന്തം കണ്ണൂരില്‍ വീണ കണ്ണീരിന് സമര്‍പ്പിക്കുന്നു

By Staff

ശാന്തം കണ്ണൂരില്‍ വീണ കണ്ണീരിന് സമര്‍പ്പിക്കുന്നു
ഡിസംബര്‍ 20, 2000

തിരുവനന്തപുരം: കലാപഭൂമിയായ കണ്ണൂരിലെ മക്കളെ നഷ്ടപ്പെട്ട അമ്മമാര്‍ക്ക് വേണ്ടി ശാന്തവുമായി ജയരാജ്.

തന്റെ പുതിയ ചിത്രമായ ശാന്തം കണ്ണൂരിലെ കലാപരാഷ്ട്രീയമാണ് പ്രമേയമാക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ ജയരാജ് വെളിപ്പെടുത്തി. ചിത്രത്തിലെ അഭിനേതാക്കളായ സീമാ ബിശ്വാസ്, ഐ.എം.വിജയന്‍ നിര്‍മ്മാതാവ് പി.വി.ഗംഗാധരന്‍ എന്നിവരോടൊപ്പം ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് ജയരാജ് ഇത് വെളിപ്പെടുത്തിയത്.

ശാന്തത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കണ്ണൂരില്‍ നടന്ന ഒരു കൊലപാതകത്തിന്റെ വാര്‍ത്തയറിയുന്നത്. അമ്മ വിളമ്പിയ ഭക്ഷണം കഴിക്കാനിരുന്ന യുവാവിനെ ബാല്യകാല സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇത് കഥയില്‍ സുപ്രധാനമായ ഒരു യാദൃശ്ചികതയാവുകയായിരുന്നുവെന്ന് ജയരാജ് പറഞ്ഞു.

ഭാഷ അറിയില്ലെങ്കിലും കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ശാന്തത്തിലെ അമ്മയെ അവതരിപ്പിച്ച സീമാ ബിശ്വാസ് പറഞ്ഞു.

സുഹൃത്തിനെ കൊലപ്പെടുത്തേണ്ടി വന്ന യുവാവിന്റെ മാനസികസംഘര്‍ഷങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ തന്നെ സഹായിച്ചത് സംവിധായകന്‍ ജയരാജാണെന്ന് ഫുട്ബോള്‍ താരം ഐ.എം.വിജയന്‍ പറഞ്ഞു. ഫുട്ബോള്‍ കളിക്കാരനില്‍ നിന്നും സിനിമാ താരത്തിലേക്കുള്ള മാറ്റം ഒട്ടും എളുപ്പമല്ല. സംവിധായകന്‍ പറഞ്ഞതുപോലെ ചെയ്തു എന്നു മാത്രം- വിജയന്‍ പറഞ്ഞു.

തലശ്ശേരിയിലെ സിനിമാ തിയേറ്ററുകളില്‍ ശാന്തത്തിന്റെ ആദ്യ പ്രദര്‍ശനം സൗജന്യമായിരിക്കുമെന്ന് നിര്‍മ്മാതാവ് പി.വി.ഗംഗാധരന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X