സുകുമാരന്റെ മക്കള്‍ സിനിമയിലേക്ക്

By Staff

സുകുമാരന്റെ മക്കള്‍ സിനിമയിലേക്ക്
ഡിസംബര്‍ 20, 2001

കൊട്ടാരക്കരയുടെയും ബാലന്‍ കെ. നായരുടെയും മക്കള്‍ക്ക് പിന്നാലെ സുകുമാരന്റെ മക്കളും സിനിമയിലേക്ക്. സുകുമാരന്റെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് സിനിമയില്‍ അരങ്ങേറുന്നത്.

വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുകയാണ് ഇന്ദ്രജിത്ത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകവേഷം ചെയ്താണ് പൃഥ്വിരാജ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഇന്ദ്രജിത്ത് നേരത്തെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് ഇന്ദ്രജിത്ത്. പൃഥ്വിരാജ് ആസ്ട്രേലിയയില്‍ ബാച്ചിലര്‍ ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് പഠിക്കുന്നു.

സുകുമാരന്റെ ഭാര്യ മല്ലികാ സുകുമാരനും ഇപ്പോള്‍ അഭിനയരംഗത്തുണ്ട്. ടെലിവിഷന്‍ സീരിയലുകളിലാണ് മല്ലിക അഭിനയിക്കുന്നത്.

പ്രഗത്ഭ നടന്മാരുടെ മക്കള്‍ സിനിമയില്‍ അഭിനയിക്കുന്നത് മലയാളത്തില്‍ മുമ്പുമുണ്ടായിട്ടുണ്ട്. കൊട്ടാരക്കര ശ്രീധരന്‍നായരുടെ മകനായ സായികുമാറും ബാലന്‍ കെ. നായരുടെ മകനായ മേഘനാദനും നടന്മാരെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. നാടകകൃത്തും ചലച്ചിത്ര-നാടക നടനുമായ അന്തരിച്ച എന്‍. എന്‍. പിള്ളയുടെ മകനാണ് നടന്‍ വിജയരാഘവന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X