ഭരത്ഗോപിയുടെ മകനും സിനിമയിലേക്ക്
ഭരത്ഗോപിയുടെ മകനും സിനിമയിലേക്ക്
ഡിസംബര്‍ 20, 2002
ഒരു താരപുത്രന്‍ കൂടി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. മീശ മാധവന്റെ വന്‍വിജയത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചേകവന്‍ എന്ന ചിത്രത്തിലൂടെ ഭരത്ഗോപിയുടെ മകന്‍ വി. ജി. മുരളീകൃഷ്ണന്‍ സിനിമയിലെത്തുന്നു.
സംവിധായകരായ ഫാസിലിന്റെയും ഭരതന്റെയും നടന്മാരായ സുകുമാരന്റെയും സോമന്റെയും രാഘവന്റെയും മക്കള്‍ ഈയിടെ സിനിമയിലെത്തിയതിന് പിന്നാലെയാണ് ഭരത് ഗോപിയുടെ മകനും സിനിമാ ലോകത്തെത്തുന്നത്.
സിനിമയില്‍ ഈയിടെയെത്തിയ താരസന്തതികളെല്ലാം അഭിനയരംഗത്ത് മാത്രമാണ് പരീക്ഷണം നടത്തിയതെങ്കില്‍ മുരളീകൃഷ്ണന് ഒരു അപൂര്‍വതയുണ്ട്. ചിത്രത്തിലെ നായകനെന്നതിന് പുറമെ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതും മുരളീകൃഷ്ണനാണ്. നായകനും തിരക്കഥാകൃത്തുമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യത്തെയാള്‍ മുരളീകൃഷ്ണനായിരിക്കണം. നടനും തിരക്കഥാകൃത്തുമായി പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ വിരളം ചിലരുടെ കൂട്ടത്തില്‍ മുരളീകൃഷ്ണനും സ്ഥാനം പിടിക്കുകയാണ്.
ചെറുകഥാകൃത്ത് കൂടിയായ മുരളീകൃഷ്ണന്‍ ദി ഹിന്ദു പത്രത്തിലാണ് ജോലി ചെയ്യുന്നത്.
ജഗതി ശ്രീകുമാര്‍, സുകുമാരി തുടങ്ങിയ പ്രമുഖതാരങ്ങളും ചേകവരില്‍ അഭിനയിക്കുന്നു. തമിഴിലെ ഛായാഗ്രാഹകന്‍ തിരുവാണ് ക്യാമറയ്ക്ക് പിന്നില്‍.


Click it and Unblock the Notifications