അനില്‍ ബാബു ചിത്രത്തില്‍ മധു വാര്യര്‍
അനില്‍ ബാബു ചിത്രത്തില്‍ മധു വാര്യര്‍
ഡിസംബര്‍ 20, 2003
അനില്‍ ബാബുവിന്റെ പറയാം എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരട്ടനായകരുള്ള ചിത്രത്തില്‍ ജിഷ്ണുവാണ് മറ്റൊരു നായകന്‍.
മധു വാര്യരുടെ ആദ്യചിത്രം ഇനിയും പുറത്തിറങ്ങിയിട്ടില്ല. മോഹന്‍ സംവിധാനം ചെയ്ത കാമ്പസില്‍ നായകനായാണ് മധു വാര്യര്‍ സിനിമയില്‍ തുടക്കമിട്ടത്. എന്നാല്‍ പല പ്രശ്നങ്ങള്‍ കാരണം ചിത്രം റിലീസ് ഇതുവരെ ചെയ്യാനായില്ല. ഏതായാലും അനില്‍ ബാബു ചിത്രം ലഭിച്ചതോടെ സിനിമാരംഗത്ത് സുഗമമായി മുന്നോട്ടുപോവാനാവും എന്ന പ്രതീക്ഷയിലാണ് മധുവാര്യര്‍.
ഭാവനയാണ് ചിത്രത്തിലെ നായിക. നമ്മളിലൂടെ ശ്രദ്ധേയനായ വിജീഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നര്‍മത്തില്‍ പൊതിഞ്ഞ ഒരു പ്രണയകഥ പറയുന്ന ചിത്രമാണ് പറയാം. ഇന്നസെന്റ്, സലിം കുമാര്‍, കൊച്ചിന്‍ ഹനീഫ, സുജാ കാര്‍ത്തിക തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
തിരക്കഥ രചിച്ചിരിക്കുന്നത് സുരേഷ് പൊതുവാളാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരം സംഗീതം നല്‍കുന്നു. ഛായാഗ്രണം ജയിന്‍ ജോസഫ്.


Click it and Unblock the Notifications