മമ്മൂട്ടിയുടെ മരുമക്കളായി നവ്യയും നന്ദനയും

By Staff

മമ്മൂട്ടിയുടെ മരുമക്കളായി നവ്യയും നന്ദനയും
ഡിസംബര്‍ 20, 2003

സിബിഐ ഡയറിക്കുറിപ്പിന്റെ മൂന്നാം ഭാഗമായ കെ. മധുവിന്റെ സേതുരാമയ്യര്‍ സിബിഐയില്‍ നവ്യാനായരും നന്ദനയും വ്യത്യസ്തമായ വേഷങ്ങളിലെത്തുന്നു.

സിബിഐ ഓഫീസറായ സേതുരാമയ്യരായി വീണ്ടും മമ്മൂട്ടി വേഷമിടുന്ന ചിത്രം മറ്റൊരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്. ചിത്രത്തിലെ കുറ്റാന്വേഷണത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്ന കഥാപാത്രങ്ങളായാണ് നവ്യയും നന്ദനയും വേഷമിടുന്നത്.

സഹോദരികളായ രശ്മി, രചന എന്നീ കഥാപാത്രങ്ങളെയാണ് നവ്യയും നന്ദനയും അവതരിപ്പിക്കുന്നത്. സേതുരാമയ്യരുടെ സഹോദരിയുടെ മക്കളാണ് ഇവര്‍. ബുദ്ധിശാലികളായ രശ്മി, രചന സഹോദരികളുമായി സേതുരാമയ്യര്‍ക്ക് ഒരു പ്രത്യേക ബന്ധമാണുള്ളത്. താന്‍ കൈകാര്യം ചെയ്യുന്ന കേസുകളെ കുറിച്ചു പോലും ഇവരുമായി സേതുരാമയ്യര്‍ സംസാരിക്കാറുണ്ട്. താനിപ്പോള്‍ അന്വേഷിക്കുന്ന കേസിനെ കുറിച്ചും സേതുരാമയ്യര്‍ അവരുമായി സംസാരിക്കുന്നു. അവരുടെ ചില നിര്‍ദേശങ്ങള്‍ കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായി.

കെ. മധുവിന്റെ മരുമകളായ നവ്യാനായര്‍ അമ്മാവന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ചിത്രത്തില്‍ ആണ് അഭിനയിക്കുന്നത്. കെ. മധുവിന്റെ കഴിഞ്ഞ ചിത്രം ചതുരംഗത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് നവ്യ അഭിനയിച്ചത്. പുതിയ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ നവ്യയ്ക്ക് അവസരം കൈവന്നിരിക്കുന്നു.

നന്ദനയുടെ മൂന്നാമത്തെ മലയാള ചിത്രമാണിത്. സ്നേഹിതന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നന്ദന സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

മുകേഷ്, ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടൂര്‍ ഭവാനി ഈ ചിത്രത്തിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X