ബിജു മേനോന്‍ ഇരട്ടവേഷത്തില്‍
ബിജു മേനോന്‍ ഇരട്ടവേഷത്തില്‍
ഡിസംബര്‍ 20, 2004
ബിജു മേനോന്‍ ആദ്യമായി ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് അപ്രകാരം തന്നെ. തന്റെ വേരുകള്‍ തേടുന്ന സുധാകരന്‍ എന്ന സാധാരണക്കാരനായും വാസൂട്ടി എന്ന അറുപതുകാരനായുമാണ് ബിജു ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചായം എന്ന ചിത്രം ഒരുക്കിയ കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു നടനാവുക എന്നതാണ് സുധാകരന്റെ മോഹം. ഒരിക്കല്‍ അയാളുടെ ഗ്രാമത്തിലെത്തിയ ശേഖര്‍ജി എന്ന സിനിമാ സംവിധായകന്‍ സുധാകരനെ കണ്ടു. തന്റെ ചിത്രത്തിലെ ഒരു കഥാപാത്രത്തിന് ചേര്‍ന്നയാളാണ് സുധാകരന്‍ എന്ന് ബോധ്യമായതോടെ ശേഖര്‍ജി അയാളെ തന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു. അങ്ങനെ സിനിമാനടനായി മാറിയ സുധാകരന്റെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് അപ്രകാരം തന്നെ പറയുന്നത്.
ബിജു മേനോന്റെ സഹോദരിയായി ഭുവന്‍ അഭിനയിക്കുന്നു. വിജയ് മേനോന്‍, രമ്യ വേണുഗോപാല്‍, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നമ്പ്യാതിരിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജോസ്രാജ് ഫിലിംസ് ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications