വെങ്കിടേഷിനൊപ്പം നയന്‍താര തെലുങ്കില്‍
വെങ്കിടേഷിനൊപ്പം നയന്‍താര തെലുങ്കില്‍
ഡിസംബര്‍ 20, 2005
തെലുങ്കില്‍ വെങ്കിടേഷിന്റെ നായികയായി അഭിനയിയ്ക്കുകയാണ് നയന്‍താര. തമിഴ് കീഴടക്കിയ നയന്‍താരയ്ക്ക് കിട്ടുന്ന മികച്ച തെലുങ്ക് പ്രവേശമാണിത്. 2006 തെലുങ്കില്‍ നയന്‍താരയുടെ വര്‍ഷമായിരിയ്ക്കുമെന്നാണ് പ്രവചനം. തെലുങ്കില്‍ ലക്ഷ്മി എന്ന ചിത്രത്തിലാണ് നയന്‍താര വെങ്കിടേഷിന്റെ നായികയായി അഭിനയിയ്ക്കുന്നത്.
ചിത്രത്തിന്റെ ഒരു ഗാന രംഗം ന്യീസിലാണ്ടില്‍ വച്ച് ചിത്രീകരിച്ച് കഴിഞ്ഞു. 2006 ജനുവരി 16 സംക്രാന്തി ആഘോഷ വേളയിലായിരിയ്ക്കും ഇതിന്റെ റിലീസ്. പാട്ടുകള്‍ ഡിസംബര്‍ 17 ന് പുറത്തിറക്കി കഴിഞ്ഞു.
മലയാളത്തില്‍ നിന്ന് തമിഴില്‍ പ്രവേശിച്ചതോടെ നയന്‍താര അല്പ വസ്ത്രം ധരിയ്ക്കുന്നതില്‍ മികവ് നേടിയിരുന്നു. അതോടെ തമിഴ് ചലച്ചിത്ര ലോകത്തിനും തമിഴര്‍ക്കും പ്രീയങ്കരിയായി. അല്പവസ്ത്ര നടിമാരുടെ ഒരു വന്‍ നിര തന്നെയുള്ള തെലുങ്കിലും നയന്‍താര ഇതേ തന്ത്രം തന്നെ പയറ്റിയേയ്ക്കും. പുതുമുഖത്തിനെ ഗ്ലാമര്‍ വേഷത്തില്‍ കാണാന്‍ കിട്ടുന്ന അവസരം തെലുങ്കരും നഷ്ടമാക്കില്ലെന്നാണ് വര്‍ത്തമാനം.
ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം പ്രശസ്തി കൂട്ടാന്‍ നയന്‍താരയ്ക്ക് അനുഗ്രഹമാവുന്നത് മുതിര്‍ന്ന നടന്മാരോടൊപ്പം അഭിനയിയ്ക്കാന്‍ കിട്ടുന്ന അവസരമാണ്. മലയാളത്തില്‍ തുടക്കമിട്ടപ്പോള്‍തന്നെ നയന്‍താരയ്ക്ക് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം എന്നിവരോടൊപ്പം അഭിനയിയ്ക്കാനായി. തമിഴിലെത്തിയപ്പോഴും അത് തെറ്റിയ്ക്കേണ്ടി വന്നില്ല. തമിഴില്‍ ശരത് കുമാറിനോടൊപ്പം അഭിനയിച്ച് തുടങ്ങിയ നയന്‍താര പിന്നീട് സ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം അഭിനയിച്ചു. ഇത് നടിയുടെ അഭിനയ ജീവിതത്തിലെ വന്‍ വിജയമായി. രജനീകാന്തിനോടൊപ്പം അഭിനയിച്ചതോടെ നയന്‍ ചിത്രങ്ങളില്‍ അഭിനയിയ്ക്കാനായി ആവശ്യപ്പെട്ടിരുന്ന തുകയും കൂട്ടി. പൊതുവേ മറ്റ് തെന്നിന്ത്യന്‍ ഭാഷാ ചലച്ചിത്ര ലോകത്തേക്കാള്‍ ഉയര്‍ന്ന തുക നല്‍കുന്ന തെലുങ്ക് രംഗം നയന് കൊയ്ത് കാലം ഒരുക്കിയേയ്ക്കും.


Click it and Unblock the Notifications