മാഫിയാ തലവന്‍ കളക്ടറാവുന്നു
കഴിഞ്ഞയാഴ്ച പ്രദര്‍ശനത്തിനെത്തിയ സ്മാര്‍ട്ട് സിറ്റിയില്‍ റിയല്‍ എസ്റേറ്റ് മാഫിയാ തലവനായാണ് സുരേഷ് ഗോപി വേഷമിട്ടത്. പുതിയ ചിത്രത്തില്‍ ഈ ആന്റി ഹീറോ ഹീറോയാകുന്നു. കളക്ടറില്‍ റിയല്‍ എസ്റേസ്റ് മാഫിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന ജില്ലാ കളക്ടറായാണ് സുരേഷ് ഗോപി വേഷമിടുന്നത്.
സ്മാര്‍ട്ട് സിറ്റിയില്‍ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന കൊച്ചിയിലെ റിയല്‍ എസ്റേറ്റ് മാഫിയയുടെ കഥയാണ് പറയുന്നത്. മാഫിയാതലവനായി സുരേഷ് ഗോപി വേഷമിട്ടു. കളക്ടറില്‍ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന, റിയല്‍ എസ്റേറ്റ് മാഫിയയുടെ ഇരകളായി മാറുന്ന സാധാരണക്കാരുടെ രക്ഷകനായെത്തുന്ന കളക്ടര്‍ അവിനാഷ് വര്‍മയായാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്.
അവിനാഷ് വര്‍മയുടെ അച്ഛന്‍ ഒരു ബംഗാളിയാണ്. കമ്യൂണിസ്റായ അച്ഛന് മലയാളിയായ തമ്പുരാട്ടിയിലുണ്ടായ മകന്‍. കമ്യൂണിസ്റായ അച്ഛന്റെ നീതിബോധമാണ് അവിനാഷ്വര്‍മയുടെ രക്തത്തിലുമുള്ളത്. വന്‍കെട്ടിടങ്ങള്‍ പണിയാനായി കുടിയിറക്കപ്പെട്ടവര്‍ക്കു വേണ്ടി രംഗത്തു വരുന്ന അവിനാഷ് വര്‍മ റിയല്‍ എസ്റേറ്റ് മാഫിയയുമായി പോരാട്ടത്തിനൊരുങ്ങുകയാണ്.
രാഷ്ട്രത്തിനു ശേഷം അനില്‍ സി. മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കളക്ടര്‍. രാഷ്ട്രത്തിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് ജയരാമനാണ്. ഗുഡ് സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ ബൈജു മൈനാകപ്പള്ളി ചിത്രം നിര്‍മിക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications