അടൂരിന് പ്രേംനസീര്‍ അവാര്‍ഡ്
അടൂരിന് പ്രേംനസീര്‍ അവാര്‍ഡ്
ഡിസംബര്‍ 21, 2000
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഈ വര്‍ഷത്തെ പ്രേംനസീര്‍ അവാര്‍ഡിനര്‍ഹനായി.
മലയാള സിനിമയ്ക്ക് അടൂര്‍ നല്‍കിയ സംഭാവനകളെ മാനിച്ചാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നതെന്ന് പ്രേംനസീര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീര്‍ പറഞ്ഞു. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രേംനസീറിന്റെ 12ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജനവരി 16 ചൊവാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.


Click it and Unblock the Notifications