വെല്ലുവിളിയാകുന്ന കഥാപാത്രങ്ങളില്ല: രേവതി

By Staff

വെല്ലുവിളിയാകുന്ന കഥാപാത്രങ്ങളില്ല: രേവതി
ഡിസംബര്‍ 21, 2001

തിരുവനന്തപുരം: വെല്ലുവിളി സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ ഇപ്പോഴുണ്ടാവുന്നില്ലെന്ന് ചലച്ചിത്ര നടി രേവതി.

നടികള്‍ക്ക് പലപ്പോഴും നല്ല കഥാപാത്രങ്ങളെ ലഭിക്കുന്നില്ല. തന്റെ പ്രായത്തിനു യോജിച്ച നല്ല കഥാപാത്രങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് അഭിനയരംഗത്ത് ഇപ്പോള്‍ സജീവമായില്ലാത്തതെന്ന് രേവതി പറഞ്ഞു. ഡിസംബര്‍ 21 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രേവതി.

നല്ല കഥയോ മികച്ച ആശയമോ ഉള്ള സിനിമകള്‍ ഉണ്ടാകുന്നില്ല. പാട്ടും ഡാന്‍സുമായി സിനിമ ചുരുങ്ങിപോവുകയാണ്. എങ്കിലും ഈ സ്ഥിതി മാറുമെന്നാണ് തന്റെ പ്രതീക്ഷ.

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ താത്പര്യമുണ്ടെന്ന് രേവതി പറഞ്ഞു.

വനിതാ സംവിധായകരുടെ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രേവതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X