മുരളിനായരുടെ പുതിയ ചിത്രം അരിമ്പാറ
മുരളിനായരുടെ പുതിയ ചിത്രം അരിമ്പാറ
ഡിസംബര്‍ 21, 2002
ആദ്യചിത്രമായ മരണസിംഹാസനത്തിലൂടെ ശ്രദ്ധേയനായ മുരളിനായര്‍ പുതിയ ചിത്രമൊരുക്കുന്നു. ഒ. വി. വിജയന്റെ പ്രശസ്ത കഥയായ അരിമ്പാറയെ ആസ്പദമാക്കിയാണ് മുരളീനായര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് അരിമ്പാറ എന്നുതന്നെ.
നെടുമുടി വേണുവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാഷ്ട്രീയതലങ്ങളുള്ള അന്യാപദേശകഥയായാണ് അരിമ്പാറ അറിയപ്പെടുന്നത്. അടിയന്തിരാവസ്ഥയോട് അനുബന്ധിച്ച് എഴുതിയ ഈ കഥ രാഷ്ട്രീയപ്രശ്നങ്ങളെ പ്രതീകാത്മകമാക്കി അവതരിപ്പിക്കുന്ന മുരളിയുടെ മുന്‍ചിത്രങ്ങളിലെ പ്രമേയങ്ങളോട് അടുത്തുനില്‍ക്കുന്നതാണ്.
ചിത്രത്തിന് തിരക്കഥ രചിക്കുന്നത് മുരളിനായര്‍ തന്നെ. ക്യാമറ എം. ജെ. രാധാകൃഷ്ണന്‍.
മരണസിംഹാസനം കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് മുരളിനായര്‍ക്ക് നേടികൊടുത്തിരുന്നു. കാന്‍ ചലച്ചിത്രോത്സവത്തില്‍ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ മലയാളിയാണ് മുരളീനായര്‍. പട്ടിയുടെ ദിവസമാണ് മുരളിയുടെ രണ്ടാമത്തെ ചിത്രം.


Click it and Unblock the Notifications