ക്രിസ്മസിന് എട്ട് ചിത്രങ്ങള്‍

By Staff

ക്രിസ്മസിന് എട്ട് ചിത്രങ്ങള്‍
ഡിസംബര്‍ 21, 2002

എട്ട് ചിത്രങ്ങളാണ് ഇത്തവണ ക്രിസ്മസിന് തിയേറ്ററുകളിലോടുന്നതെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചതുരംഗം, നന്ദനം, ഗ്രാമഫോണ്‍, നമ്മള്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കാട്ടുചെമ്പകം, കല്യാണരാമന്‍, വാല്‍ക്കണ്ണാടി എന്നിവയാണ് ക്രിസ്മസ് ചിത്രങ്ങള്‍.

കഴിഞ്ഞ കുറച്ചുവര്‍ഷായി ആഘോഷവേളകളില്‍ എത്തുമെന്ന് പറയാറുള്ള പല ചിത്രങ്ങളും തിയേറ്ററിലെത്താറില്ല. ഈ ക്രിസ്മസിനും ഈ എട്ട് ചിത്രങ്ങളില്‍ എത്രയെണ്ണം തിയേറ്ററിലെത്തുമെന്ന് പറയാനാവില്ല.

സൂപ്പര്‍താരങ്ങളില്‍ മോഹന്‍ലാലിന് മാത്രമേ ഇത്തവണ ക്രിസ്മസ് ചിത്രമുള്ളൂ. ദിലീപിന്റെ രണ്ടു ചിത്രങ്ങളാണ് ക്രിസ്മസിനെത്തുന്നത്. ജയറാമിന്റെ ഒരു ചിത്രവും.

മോഹന്‍ലാല്‍ നായകനാവുന്ന , വിനയന്റെ , രഞ്ജിത്തിന്റെ , സത്യന്‍ അന്തിക്കാടിന്റെ എന്നീ ചിത്രങ്ങള്‍ റിലീസായി ക്കഴിഞ്ഞു. ഡിസംബര്‍ ആദ്യത്തിലിറങ്ങിയ ചതുരംഗം പതിവ് രീതിയിലുള്ള മോഹന്‍ലാല്‍ ചിത്രമാണ്. വീരനായകപരിവേഷമുള്ള കഥാപാത്രത്തെയാണ് ഈ ചിത്രത്തിലും മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെങ്കിലും താണ്ഡവം പോലെ ഈ ചിത്രത്തെ പ്രേക്ഷകര്‍ തിരസ്കരിച്ചിട്ടില്ല.

കഴിഞ്ഞ ഓണത്തിനും അതിനു മുമ്പ് വിഷുവിനും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന നന്ദനം ഒടുവില്‍ ക്രിസ്മസോടെ തിയറ്ററിലെത്തിയിരിക്കുകയാണ്. ഒരു ചിത്രം തിയറ്ററിലെത്തിക്കുന്നതിന്റെ ഊരാക്കുടുക്കുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടാണ് നന്ദനത്തിന്റെ തിയേറ്ററിലേക്കുള്ള വരവ്. ഭ്രമകല്പനയുടെ ഇഴ ചേര്‍ത്ത ഒരു വ്യത്യസ്ത പ്രണയകഥ പറയുന്ന നന്ദനത്തിന് പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മലയാള സിനിമയെ വീരനായക കഥാപാത്രങ്ങളുടെ താണ്ഡവവേദിയാക്കിയെന്ന പഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ രഞ്ജിത്തിന് ഈ ചിത്രം ഉപകരിക്കും.

മറ്റൊരു ഹിറ്റ് ലക്ഷ്യമാക്കി പുറത്തിറങ്ങിയിരിക്കുന്ന വിനയന്റെ കാട്ടുചെമ്പകം ആദിവാസികളുടെ കഥയാണ് പറയുന്നത്. പ്രണയവും സ്നേഹബന്ധങ്ങളും പകയുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരു ലോകമാണ് കാട്ടുചെമ്പകത്തില്‍.

സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വ്യത്യസ്തമായ ഒരു ആണ്‍-പെണ്‍ ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ജയറാമിന്റെ ഏക ക്രിസ്മസ് ചിത്രമാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. സൗന്ദര്യയാണ് നായിക.

കമലിന്റെ രണ്ട് ചിത്രങ്ങളാണ് ക്രിസ്മസിനെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ദിലീപ് നായകനായ കാമ്പസ് കഥ പറയുന്ന . ഗ്രാമഫോണ്‍ കഴിഞ്ഞ ഓണത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ്. മീരാ ജാസ്മിനും നവ്യാ നായരും നായികമാരാവുന്ന ഗ്രാമഫോണ്‍ മട്ടാഞ്ചേരിയിലെ ജൂതത്തെരുവിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്.

നിറത്തിന് ശേഷം വീണ്ടും ഒരു ക്യാമ്പസ് കഥ പറയുകയാണ് കമല്‍ നമ്മളില്‍. പുതുമുഖങ്ങളായ സിദ്ധാര്‍ഥും ജിഷ്ണുവുമാണ് ചിത്രത്തിലെ നായകന്മാര്‍. രേണുകാ മേനോന്‍ നായികയാവുന്നു.

ദിലീപിന്റെ മറ്റൊരു ക്രിസ്മസ് ചിത്രം ഷാഫിയുടെ ണ്. കല്യാണച്ചമയങ്ങള്‍ ഒരുക്കുന്ന ഒരു കഥാപാത്രമായാണ് ദിലീപ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക നവ്യാ നായരാണ്.

കലാഭവന്‍ മണി നായകനായ അനില്‍ ബാബുവിന്റെ യാണ് ക്രിസ്മസിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു ചിത്രം. ആറ് മാസം ഭ്രാന്തിന്റെ ഇരുട്ടിലും ആറ് മാസം ജീവിതത്തിന്റെ വെളിച്ചത്തിലും ജീവിക്കുന്ന ഒരു കൊല്ലനായാണ് കലാഭവന്‍ മണി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗീതു മോഹന്‍ദാസാണ് നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X