ജയറാം ഇരട്ടവേഷത്തില്‍
ജയറാം ഇരട്ടവേഷത്തില്‍
ഡിസംബര്‍ 21, 2003
ബാലേട്ടന് ശേഷം വി. എം. വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു.
മലയാളത്തില്‍ ആദ്യമായാണ് ഇരട്ടവേഷം ചെയ്യുന്നതെങ്കിലും അഭിനയജീവിതത്തില്‍ ജയറാമിന്റെ ആദ്യത്തെ ഇരട്ടവേഷമല്ല ഈ ചിത്രത്തിലേത്. നേരത്തെ നൈന എന്ന തമിഴ് ചിത്രത്തില്‍ ജയറാം ഇരട്ടകഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രത്തില്‍ പ്രായം ചെന്ന അഛന്റെയും യുവാവായ മകന്റെയും വേഷങ്ങളിലാണ് ജയറാം പ്രത്യക്ഷപ്പെട്ടത്.
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ഇരട്ട വേഷം പരീക്ഷിച്ചതിന് പിന്നാലെയാണ് ജയറാമും ഡബിള്‍റോളിലെത്തുന്നത്. മമ്മൂട്ടി ദാദാസാഹിബിലും മോഹന്‍ലാല്‍ രാവണപ്രഭുവിലും സുരേഷ്ഗോപി രണ്ടാം ഭാവത്തിലുമാണ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്.
സൂപ്പര്‍ഹിറ്റ് ചിത്രമായ ബാലേട്ടന് ശേഷം വി. എം. വിനു ഒരുക്കുന്ന ഈ ചിത്രത്തിന് പേരിട്ടിട്ടില്ല. ലൈല, ഇന്ദ്രജ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വാര്‍ ആന്റ് ലൗവിന് ശേഷം ലൈല അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
കൊളത്തുപള്ള ഫിലിംസിന്റെ ബനറില്‍ ജോളി സ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. ജനവരിയില്‍ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications