രണ്ട് അങ്ങാടി ചിത്രങ്ങള്‍

By Staff

വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട് അങ്ങാടിയുടെ പശ്ചാത്തലത്തില്‍ രണ്ട് ചിത്രങ്ങളൊരുങ്ങുന്നു. സുരേഷ് ഗോപിയും മോഹന്‍ലാലുമാണ് ഈ ചിത്രങ്ങളില്‍ നായകന്‍മാരാവുന്നത്.

സുരേഷ് ഗോപി നായകനാവുന്ന കാലാബസാര്‍ സംവിധാനം ചെയ്യുന്നത് ഐ.വി.ശശിയാണ്. തിരക്കഥ ടി.ദാമോദരന്‍. ജയന്‍ നായനായ അങ്ങാടി പോലുള്ള സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ ഐ.വി.ശശി-ടി.ദാമോദരന്‍ ടീം അങ്ങാടിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു ചിത്രമൊരുക്കുന്നു.

കോഴിക്കോട് അങ്ങാടിയുടെ പുതിയ മുഖമാണ് ഈ ചിത്രം പറയുന്നത്. അങ്ങാടിയുടെ മാറിയ മുഖം കൂടുതല്‍ ഇരുണ്ടതാണ്. മയക്കുമരുന്ന് പോലും സുലഭമായ, നേരും നെറിയും നഷ്ടപ്പെട്ട അങ്ങാടി കച്ചവടത്തിന്റെ ഇരുണ്ട മുഖത്തിലേക്ക് കണ്ണോടിക്കുകയാണ് കാലാ ബസാറിലൂടെ ഐ.വി.ശശി-ടി.ദാമോദരന്‍ ടീം.

പത്മപ്രിയയാണ് ചിത്രത്തിലെ നായിക. മുരളി, മുകേഷ്, ജഗതി, ജഗദീഷ്, മനോജ് കെ.ജയന്‍, റിയാസ്ഖാന്‍, സിദ്ദിഖ്, മേഘനാഥന്‍, സുജാകാര്‍ത്തിക തുടങ്ങിയ പ്രമുഖതാരങ്ങളും അണിനിരക്കുന്നു.

അങ്ങാടിയിലെ ഹിറ്റ് ഗാനമായ പാവാട വേണം മേലാട വേണം പഞ്ചാര പൈങ്കിളിക്ക് എന്ന ഗാനം ഈ ചിത്രത്തിലുമുണ്ട്. വ്യത്യസ്തമായ മറ്റൊരു ഈണത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

ജോമോനും ഷാജുണ്‍ കാര്യാലും ഈ ചിത്രത്തിനു വേണ്ടി സഹസംവിധായകരായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഇരുവരും വര്‍ഷങ്ങളോളം ഐ.വി.ശശിയുടെ സഹസംവിധായകരായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് സ്വതന്ത്രരായത്.

മോഹന്‍ലാല്‍ നായകനാവുന്ന അലിഭായി ആണ് മറ്റൊരു അങ്ങാടി ചിത്രം. 2007ലെ മോഹന്‍ലാലിന്റെ പ്രൊജക്ടുകളിലൊന്നാണിത്. കോഴിക്കോട് മാര്‍ക്കറ്റിലെ കൂലിത്തൊഴിലാളികളുടെ നേതാവായ അലിഭായി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

അലിഭായിയുടെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. തിരക്കഥ രചിച്ചിരിക്കുന്നത് ടി.എ.ഷാഹിദാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X