മീരയുടെ സഹോദരിയും നിര്‍മാണത്തിന്
മാധ്യമങ്ങള്‍ക്ക് ചൂടുള്ള വിവാദ വിഭവമായിരുന്നു മീരാ ജാസ്മിനും കുടുംബാംഗങ്ങളുമായുള്ള വഴക്ക്. മീര കുടുംബാംഗങ്ങളുമായി തെറ്റിപ്പിരിഞ്ഞതിന് കാരണങ്ങളിലൊന്ന് മീര സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്നതായിരുന്നു. മീര സിനിമ നിര്‍മിച്ച് ഉണ്ടാക്കിയ പണം മുഴുവന്‍ തുലക്കാന്‍ പോവുകയാണെന്നായിരുന്നു കുടുംബാംഗങ്ങളുടെ വിലയിരുത്തല്‍.
മീരയും കുടുംബാംഗങ്ങളുമായി തെറ്റിപ്പിരിയുകയും മീര തനിച്ച് താമസം തുടങ്ങുകയും ചെയ്തതിനു ശേഷമാണ് മൂത്ത സഹോദരി ജെന്നി ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിക്കാന്‍ തുടങ്ങിയത്. ഓര്‍മ എന്ന സീരിയലില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജെന്നി പിന്നീട് സിനിമയിലും വേഷമിട്ടു.
കലാഭവന്‍ മണിയുടെ നായികയായിട്ടായിരുന്നു സിനിമയില്‍ തുടക്കം. ക്ലാസ്മേറ്റ്സില്‍ ഇന്ദ്രജിത്തിന്റെ ഭാര്യയായി വേഷമിട്ടു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പിലും അഭിനയിച്ചു.
ഒരു ചിത്രത്തില്‍ നായിക. രണ്ട് ചിത്രങ്ങളില്‍ കൊച്ചുവേഷങ്ങള്‍. സിനിമയിലെ അനുഭവപരിചയം ഇത്രയേയുള്ളൂവെങ്കിലും ജെന്നി അടുത്തതായി സിനിമാ നിര്‍മാണരംഗത്തിലേക്ക് തിരിയുകയാണ്.
ജഗദീഷ് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തീരം എന്ന ചിത്രമാണ് ജെ ത്രി വിഷന്റെ ബാനറില്‍ ജെന്നി നിര്‍മിക്കുന്നത്. നിഷാന്ത് സാഗര്‍, ജഗതി ശ്രീകുമാര്‍, അമ്പിളി, ശ്രീദേവിക എന്നിവരാണ് പ്രമുഖതാരങ്ങള്‍.


Click it and Unblock the Notifications