ശ്വേതക്ക് ഇത്തിരിയെങ്കിലും ഗ്ലാമര്‍ കാട്ടണം
മേനിയഴക് കഴിയുന്നത്ര തുറന്നുകാട്ടുക എന്നതില്‍ കവിഞ്ഞ് യാതൊന്നും ചെയ്യാനില്ലാത്ത ഒരു പിടി കഥാപാത്രങ്ങളെയാണ് ശ്വേത മേനോന്‍ ബോളിവുഡില്‍ അവതരിപ്പിച്ചുപോന്നിരുന്നത്. സിനിമകളില്‍ പ്രത്യക്ഷപ്പെട്ട മിക്ക രംഗങ്ങളിലും അല്പവസ്ത്രധാരിണിയായിരുന്നു. അത് മടുത്ത് നല്ല കഥാപാത്രങ്ങള്‍ തേടിയാണ് മലയാളത്തിലെത്തിയത്.
മന്ത്ര എന്ന ഹൊറര്‍ ചിത്രത്തിനു ശേഷം ശ്വേത അഭിനയിച്ചത് രണ്ട് ആര്‍ട്ട് പടങ്ങളിലാണ്- പരദേശി, ആകാശോഗോപുരം. ഗ്ലാമര്‍ ലോകത്തു നിന്ന് ആര്‍ട്ടിന്റെ ലോകത്തേക്ക് ഒരു എടുത്തുചാട്ടം.
പരദേശിയും ആകാശോഗോപുരവും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. പരദേശിയില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് വേഷം. എന്നിട്ടും ഗ്ലാമര്‍ ലേശമില്ലാത്ത ആര്‍ട്ട് സിനിമയുടെ ലോകം രണ്ട് ചിത്രങ്ങള്‍ കൊണ്ടു തന്നെ ശ്വേതക്ക് മടുത്തു.
ഒട്ടും ഗ്ലാമറില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇനി താനില്ലെന്നാണ് ശ്വേതയുടെ പ്രഖ്യാപനം. അല്പമെങ്കിലും ഗ്ലാമറില്ലാതെ എന്ത് സിനിമയെന്നാണ് ശ്വേതയുടെ ചോദ്യം. ഒരു ഗ്ലാമര്‍ നടിയില്‍ നിന്ന് ഇതില്‍ കൂടുതലെന്താണ് പ്രതീക്ഷിക്കേണ്ടത്?
ഇപ്പോള്‍ കലാഭവന്‍ മണിയും റഹ്മാനും നായകന്‍മാരായ എബ്രഹാം ലിങ്കണില്‍ അഭിനയിച്ചുവരികയാണ് ശ്വേത. ചിത്രത്തില്‍ റഹ്മാന്റെ നായികയാണ് ശ്വേത.


Click it and Unblock the Notifications