രമ്യാകൃഷ്ണന്‍ വീണ്ടും മലയാളത്തില്‍

By Staff

രമ്യാകൃഷ്ണന്‍ വീണ്ടും മലയാളത്തില്‍
ഡിസംബര്‍ 22, 2000

ദക്ഷിണേന്ത്യയിലെ പ്രശസ്ത താരങ്ങളായ വാണി വിശ്വനാഥ്, രമ്യാകൃഷ്ണന്‍, ഐശ്വര്യ എന്നിവര്‍ മലയാള ചിത്രത്തിനായി ഒന്നിക്കുന്നു. എ.ബി. അയ്യപ്പദാസ് സ്ത്രീകഥാപാത്രങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി സംവിധാനം ചെയ്യുന്ന അവതാരത്തിലാണ് ഈ താരങ്ങള്‍ ഒന്നിക്കുന്നത്.

ജഗതി ശ്രീകുമാര്‍, രാജന്‍ പി. ദേവ്, സ്ഫടികം ജോര്‍ജ്, ഭീമന്‍ രഘു, കൃഷ്ണകുമാര്‍, മധുപാല്‍, മാള, റിസബാവ, ടോണി, ബാബുരാജ് പാനൂര്‍, ഹരിശാന്ത്, പുതുമുഖം നിഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ബിച്ചു തിരുമല, ഗിരീഷ് പുത്തഞ്ചേരി എന്നിവരാണ് ഗാനങ്ങള്‍ രചിക്കുന്നത്. എസ്.പി. വെങ്കിടേശിന്റേതാണ് സംഗീതം. അമ്മ ആന്‍ഡ് അമ്മ ആര്‍ട്സിന്റെ പ്രഥമ ചിത്രമായ അവതാരത്തിന്റെ ചിത്രീകരണം ഫിബ്രവരിയില്‍ ഗുരുവായൂര്‍, കുന്ദംകുളം എന്നിവിടങ്ങളില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X