»   » കള്ളച്ചൂതിന്റെ സ്റേ നീക്കി

കള്ളച്ചൂതിന്റെ സ്റേ നീക്കി

Posted By:
Subscribe to Filmibeat Malayalam

കള്ളച്ചൂതിന്റെ സ്റേ നീക്കി
ഡിസംബര്‍ 22, 2003

ലോഹിതദാസ് സംവിധാനം ചെയ്ത കള്ളച്ചൂത് എന്ന ചിത്രം റിലീസ് ചെയ്യുന്നതിനുള്ള സ്റേ എറണാകുളം ജില്ലാ കോടതി നീക്കി.

ചിത്രം ചക്രം, കള്ളച്ചൂത് എന്നീ പേരുകളിലോ മറ്റേതെങ്കിലും പേരിലോ റിലീസ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട നിര്‍മാതാവ് ജോണി സാഗരിക നല്‍കിയ ഹര്‍ജി എറണാകുളം ജില്ലാ കോടതി തള്ളി.

ചക്രം എന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നതിന് ഹര്‍ജിക്കാരനും ലോഹിതദാസും തമ്മില്‍ കരാറിലേര്‍പ്പെട്ടതിന് തെളിവുകളൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കള്ളച്ചൂത്. കോടതിയുടെ സ്റേ മൂലം ചിത്രത്തിന്റെ സ്റേ തടസപ്പെടുകയായിരുന്നു. നേരത്തെ ചക്രം എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് കള്ളച്ചൂത് എന്ന് മാറ്റുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X