സത്യന്‍ ചിത്രത്തില്‍ സുനില്‍ നായകന്‍
സത്യന്‍ ചിത്രത്തില്‍ സുനില്‍ നായകന്‍
ഡിസംബര്‍ 22, 2004
ഫോര്‍ ദി പീപ്പിളിലെ പൊലീസ് ഓഫീസര്‍ വേഷത്തിലൂടെ ശ്രദ്ധേയനായ സുനില്‍ മലയാളത്തിലെ യുവനായകനിരയിലേക്ക് ഉയരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാവുന്നത് സുനിലാണ്.
അന്നൊരിക്കല്‍ എന്ന ചിത്രത്തിലും സുനില്‍ നായകനായി വേഷമിടുന്നുണ്ട്. സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മീരാ ജാസ്മിനാണ് നായികയെങ്കില്‍ അന്നൊരിക്കലില്‍ കാവ്യാ മാധവനാണ് സുനിലിന്റെ നായിക.
ഏറെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രമാണ് സത്യന്‍ ചിത്രത്തില്‍ സുനിലിന് ലഭിച്ചിരിക്കുന്നത്. കോടതിയില്‍ പോവാതെ ചില തരികിട ജോലികളൊക്കെ ചെയ്ത് ജീവിതമാര്‍ഗം കണ്ടെത്തുന്ന ഇമ്മാനുവല്‍ വക്കീലിന്റെ വേഷമാണ് സുനില്‍ സത്യന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അപകടം നടന്ന സ്ഥലങ്ങളില്‍ ഇമ്മാനുവല്‍ ഓടിയെത്തും. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കും. അവരെകൊണ്ട് ഇന്‍ഷ്വറന്‍സ് ക്ലെയിം കൊടുപ്പിച്ച് ആ കേസ് ഏറ്റെടുക്കുക എന്നതാണ് ഇമ്മാനുവലിന്റെ ലക്ഷ്യം. എന്നാല്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി വേണ്ടതൊക്കെ ചെയ്യുന്നതിനിടയില്‍ സാമര്‍ഥ്യമുള്ള മറ്റാരെങ്കിലുമെത്തി കേസ് കൈക്കലാക്കി കഴിഞ്ഞിരിക്കും. പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടാന്‍ സഹായിക്കുന്ന ഒരു കഥാപാത്രമാണ് സുനിലിന് ലഭിച്ചിരിക്കുന്നത്.
പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു ഛായാഗ്രഹണത്തില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ള സുനില്‍ രാജീവ്മേനോന്റെ സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അഭിനയരംഗത്തെത്തുന്നത്.


Click it and Unblock the Notifications