രണ്ടേ മുക്കാല്‍ മണിക്കൂറില്‍ ചിത്രീകരണ അത്ഭുതം
രണ്ടേ മുക്കാല്‍ മണിക്കൂറില്‍ ചിത്രീകരണ അത്ഭുതം
ഡിസംബര്‍ 22, 2005
രണ്ടേ മുക്കാല്‍ മണിക്കൂറിനുള്ളില്‍ ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി സംവിധായകന്‍ ജയരാജ് ഒരു പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ വച്ചാണ് തന്റെ അത്ഭുതം എന്ന സിനിമയുടെ ചിത്രീകരണം ജയരാജ് ഒരു അത്ഭുതമാക്കി മാറ്റിയത്.
71 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഫിലിമിലാക്കാന്‍ ജയരാജിന് വേണ്ടിവന്നത് രണ്ട് മണിക്കൂര്‍ 44 മിനുട്ട് മാത്രം. ഡിസംബര്‍ 19ന് രാവിലെ 11.16ന് തുടങ്ങിയ ഷൂട്ടിംഗ് രണ്ട് മണിക്ക് അവസാനിച്ചു. ഈ ചിത്രത്തിലൂടെ ഗിന്നസ് ബുക്കില്‍ പേര് കുറിക്കാനുള്ള ശ്രമത്തിലാണ് ജയരാജ്.
സുരേഷ് ഗോപി, കെ.പി.എ.സി.ലളിത, മംമ്ത തുടങ്ങിയ താരങ്ങള്‍ക്കു പുറമെ വിദേശത്തു നിന്നുള്ള പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ്.കുമാറാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. മൂന്ന് ക്യാമറകള്‍ ഉപയോഗിച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
ദയാവധത്തിന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് മരണത്തിനായി കാത്തുകിടക്കുന്ന ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങള്‍ക്കിടയില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കരുണം, ശാന്തം, ബീഭത്സ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയരാജിന്റെ നവരസ പരമ്പരയില്‍ പെടുന്ന നാലാമത്തെ ചിത്രമാണ് അത്ഭുതം.


Click it and Unblock the Notifications











