ലാലിന് നായികയായി വേദ എന്ന അര്‍ച്ചന

By Staff

ലാലിന് നായികയായി വേദ എന്ന അര്‍ച്ചന
ഡിസംബര്‍ 22, 2005

തന്മാത്രയ്ക്കു ശേഷം മഹാസമുദ്രം എന്ന ചിത്രത്തിലും മോഹന്‍ലാലിന് അന്യഭാഷാ നായിക. തെലുങ്ക് നടിയായ വേദയാണ് ഈ ചിത്രത്തില്‍ ലാലിന്റെ നായികയാവുന്നത്.

തെലുങ്കില്‍ വേദ എന്നറിയപ്പെടുന്ന ഈ നടി അര്‍ച്ചന എന്ന യഥാര്‍ഥ പേരുമായാണ് മലയാളത്തിലെത്തുന്നത്. മലയാളത്തില്‍ ഇപ്പോള്‍ അര്‍ച്ചന എന്ന പേര് മറ്റാര്‍ക്കുമില്ലാത്തതു കൊണ്ട് തന്റെ യഥാര്‍ഥ പേര് തന്നെ മലയാളത്തില്‍ ഉപയോഗിക്കാന്‍ ഈ നടി തീരുമാനിക്കുകയായിരുന്നു.

തന്റെ സിനിമകളില്‍ അന്യഭാഷാ നടിമാരെ നായികയാക്കാനാണ് മോഹന്‍ലാല്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്. ഈ വര്‍ഷമാദ്യമിറങ്ങിയ ഉദയനാണ് താരം മുതലുള്ള ചിത്രങ്ങളില്‍ ലാലിന് അന്യഭാഷാനടിമാരാണ് നായികമാരായത്. മീന, ലയ, മീര വാസുദേവ് എന്നിവര്‍ക്കു പിന്നാലെ ഇപ്പോള്‍ അര്‍ച്ചനയും.

കടലിന്റെ പശ്ചാത്തലത്തില്‍ ഇസഹാഖ് എന്ന മനുഷ്യന്റെ ജീവിതസംഘര്‍ഷങ്ങളുടെ കഥ പറയുന്ന മഹാസമുദ്രത്തില്‍ നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് അര്‍ച്ചന അഭിനയിക്കുന്നത്. നവാഗത സംവിധായകനായ ഡോ.എസ്.ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മറ്റൊരു നായികയായി ലയയും വേഷമിടുന്നുണ്ട്. ഏതാനും രംഗങ്ങളില്‍ മാത്രമേ ലയയുടെ കഥാപാത്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X