വീണ്ടും മലയാളത്തിലേക്ക്

By Staff

വീണ്ടും മലയാളത്തിലേക്ക്
ഡിസംബര്‍ 23, 2003

മലയാളത്തിലെ അഞ്ച് പ്രമുഖ സംവിധായകര്‍ അന്യഭാഷാ സംരംഭങ്ങള്‍ക്ക് ശേഷം മാതൃഭാഷയിലേക്ക് തിരിച്ചെത്തുന്നു.

ഷാജി എന്‍. കരുണ്‍, ജയരാജ്, ശ്യാമപ്രസാദ്, രാജീവ് അഞ്ചല്‍, രാജീവ്നാഥ് എന്നീ സംവിധായകര്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ ചിത്രമൊരുക്കുന്നത്. ഇവരില്‍ ചിലരുടെ അന്യഭാഷാ സംരംഭം വേണ്ടത്ര ശ്രദ്ധേയമായില്ല എന്നതും മലയാളത്തിലേക്ക് തിരിച്ചുവരുന്നതിന് കാരണമായിട്ടുണ്ടാവാം.

നിഷാദ് എന്ന ഹിന്ദി ചിത്രം ഒരുക്കിയതിന് ശേഷമാണ് ഷാജി എന്‍. കരുണ്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ദേശീയാംഗീകാരം നേടിയ വാനപ്രസ്ഥത്തിന് ശേഷം ഷാജി ഒരുക്കിയ നിഷാദ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. രജത് കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിന് പുരസ്കാരങ്ങളും ലഭിച്ചില്ല. ഹിന്ദിയിലെ പാളി പോയ സംരംഭത്തിന് ശേഷം ഷാജി ഗാഥ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ടി. പത്മനാഭന്റെ കടല്‍ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ജയാ ബച്ചനും മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവരസങ്ങള്‍ പ്രമേയമാക്കി ജയരാജ് ഒരുക്കുന്ന ഒമ്പത് ചിത്രങ്ങളുടെ പരമ്പരയില്‍ പെട്ടതാണ് ബീഭത്സ എന്ന ഹിന്ദി ചിത്രം. സീമാ ബിശ്വാസും മനോജ് കെ. ജയനും പ്രധാന കഥാപാത്രങ്ങളുടെ വേഷമണിയുന്ന ബീഭത്സയ്ക്ക് പ്രതീക്ഷിച്ച അംഗീകാരങ്ങളൊന്നും ലഭിച്ചില്ല. ബീഭത്സയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തിയ ജയരാജ് വീണ്ടും വാണിജ്യവിജയം ലക്ഷ്യമാക്കിയുള്ള ചിത്രങ്ങള്‍ ഒരുക്കിത്തുടങ്ങിയിരിക്കുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രമായ തിളക്കത്തിന് ശേഷം ഫോര്‍ ദി പീപ്പിള്‍ എന്ന വാണിജ്യ സിനിമ ഒരുക്കിയ ജയരാജ് തത്കാലത്തേക്കെങ്കിലും സമാന്ത സിനിമയെ മറന്നിരിക്കുകയാണെന്ന് തോന്നുന്നു.

ജനനി എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ രാജീവ്നാഥ് ഇംഗ്ലീഷിലൊരുക്കിയ ചിത്രം ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല. മോഡലും നടിയുമായ ശ്വേതാ മേനോനെ നായികയാക്കി രാജീവ്നാഥ് ഒരുക്കിയ ചിത്രം വാര്‍ത്താപ്രാധാന്യം പോലും നേടിയില്ല. ഈ ചിത്രത്തിന് ശേഷം രാജീവ്നാഥ് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്- ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബിലോണ എന്ന ചിത്രത്തിലൂടെ.

ഈ മൂന്ന് സംവിധായകരില്‍ നിന്നും വ്യത്യസ്തമായ അനുഭവമാണ് രാജീവ് അഞ്ചലിന് അന്യഭാഷാ സംരംഭത്തിലുണ്ടായത്. ബിയോണ്ട് ദി സോള്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിയെടുക്കാന്‍ രാജീവ് അഞ്ചലിന് കഴിഞ്ഞു. ന്യൂയോര്‍ക്ക് ചലച്ചിത്ര മേളയില്‍ പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രത്തിന് ശേഷം രാജീവ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. മോഹന്‍ലാലിലെ നായകനാക്കി ഒരുക്കുന്ന ലൈഫ് ഈസ് ലാഫ് ലാഫ് പൂര്‍ണായും വാണിജ്യലക്ഷ്യത്തോടെയുള്ള ചിത്രമാണ്.

ബോക്ഷു ദി മിത്ത് എന്ന ഇംഗ്ലീഷ് ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് ഒരുക്കുന്ന മലയാള ചിത്രത്തില്‍ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷീല ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X