twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിസ്മസിന് സൂപ്പര്‍താര യുദ്ധം

    By Staff
    |

    ക്രിസ്മസിന് സൂപ്പര്‍താര യുദ്ധം
    ഡിസംബര്‍ 23, 2005

    സൂപ്പര്‍താര ചിത്രങ്ങളുടെ സാന്നിധ്യമാണ് ഇത്തവണ ക്രിസ്മസിന് നിറം പകരുന്നത്. മോഹന്‍ലാല്‍, സുരേഷ്ഗോപി, മമ്മൂട്ടി എന്നീ വന്‍താരങ്ങള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ക്രിസ്മസ് വിപണി ഇത്തവണ ഒരു താരയുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണ്.

    ഓണത്തിനു ശേഷം ഏതാനും മാസങ്ങളുടെ ഇടവേളക്കു ശേഷമാണ് സൂപ്പര്‍താര ചിത്രങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്. ഓണത്തിന് മോഹന്‍ലാലിന്റെ നരനും ദിലീപിന്റെ ചാന്തുപൊട്ടും മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐയും ഒരു പോലെ സൂപ്പര്‍ഹിറ്റുകളായെങ്കില്‍ ക്രിസ്മസ് അതുപോലൊരു തുല്യവിജയം സൂപ്പര്‍താരങ്ങള്‍ക്ക് സമ്മാനിക്കുമോയെന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്.

    ഓണത്തിനെന്ന പോലെ ക്രിസ്മസിനും മമ്മൂട്ടിക്കും മോഹന്‍ലാലിനും ചിത്രങ്ങളുണ്ടെങ്കിലും ദിലീപിന് ഇത്തവണ ക്രിസ്മസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനായിട്ടില്ല. അതേ സമയം ഓണത്തിന് മാറിനിന്ന സുരേഷ് ഗോപി ക്രിസ്മസിന് മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളോട് മത്സരിക്കാനുണ്ട്.

    മോഹന്‍ലാലിന്റെ തന്മാത്രയും സുരേഷ് ഗോപിയുടെ ടൈഗറും ക്രിസ്മസിന് ഒരാഴ്ച മുമ്പു തന്നെ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ഡിസംബര്‍ 16ന് റിലീസ് ചെയ്ത ഈ ചിത്രങ്ങളോട് മത്സരിക്കാന്‍ ഡിസംബര്‍ 23ന് ബസ് കണ്ടക്ടറുമായി മമ്മൂട്ടിയെത്തി.

    മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയത്തിന് സാക്ഷ്യമാവുന്ന ബ്ലെസ്സിയുടെ തന്മാത്ര കലാപരമായി വളരെ ശക്തമായ സിനിമ എന്ന പേരെടുത്തു കഴിഞ്ഞു. മോഹന്‍ലാലിന്റെ അഭിനയം തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. ബ്ലെസ്സിയുടെ ആദ്യചിത്രമായ കാഴ്ച പോലെ പ്രേക്ഷകര്‍ക്കിടയില്‍ പതുക്കെയാണ് ഈ ചിത്രം ഒരു തരംഗമാവുന്നത്. ഇതിനകം സിനിമാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റാന്‍ ഈ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്.

    സുരേഷ് ഗോപി ചിത്രത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന ആക്ഷനും തീപ്പൊരി ഡയലോഗുകളുമായി ഷാജി കൈലാസ് ഒരുക്കിയ ടൈഗര്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ സൂപ്പര്‍വിജയം ആവര്‍ത്തിക്കുക എന്ന കണക്കുകൂട്ടലോടെയാണ് ഷാജികൈലാസ്-സുരേഷ് ഗോപി ടീം ഇത്തവ ക്രിസ്മസിനെത്തിയിരിക്കുന്നത്.

    ക്രിസ്മസിന് രണ്ടു ദിവസം മുമ്പു മാത്രം തിയേറ്ററിലെത്തിയ വി.എം.വിനുവിന്റെ ബസ് കണ്ടക്ടര്‍ മമ്മൂട്ടിയുടെ വിജയക്കുതിപ്പിന് തുടര്‍ച്ചയൊരുക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാവിപണി. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ആറാമത്തെ മമ്മൂട്ടി ചിത്രമാണിത്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റുകളാ വേഷം, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ടി.എ.റസാഖാണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിരിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X