ജഗദീഷിന് വീണ്ടും നായകവേഷം

By Staff

ജഗദീഷിന് വീണ്ടും നായകവേഷം
ഡിസംബര്‍ 23, 2005

ഒരു ഇടവേളക്കു ശേഷം ജഗദീഷ് വീണ്ടും നായകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ബാല്യം. നവാഗത സംവിധായകനായ ജോസ് നെട്ടയം ആണ് ഈ ചിത്രം ഒരുക്കുന്നത്.

ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കുടുംബജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളാണ് ഈ ചിത്രത്തിന് പ്രമേയമാവുന്നത്. എഞ്ചിനീയറായ നന്ദന്റെ ഭാര്യ രേണുക ഇന്‍ഫോടെക് എന്ന ഐടി കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. തന്റെ ജോലിയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ അഞ്ചുവയസുകാരിയായ മകള്‍ മാലുവിനെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാന്‍ രേണുകയ്ക്ക് കഴിയുന്നില്ല. നന്ദന് അതില്‍ വേദനയുണ്ടെങ്കിലും അയാളും നിസ്സഹായനാണ്.

അതേ സമയം അവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ മറ്റൊരു ഫ്ലാറ്റില്‍ താമസിക്കുന്ന ഭദ്രന്‍-സുജാത കുടുംബം സാമ്പത്തികമായി അത്ര ഉന്നതരല്ലെങ്കിലും തീര്‍ത്തും സന്തോഷത്തിലാണ്. നന്ദന് പലപ്പോഴും അവരോട് അസൂയയാണ് തോന്നാറുള്ളത്.

ജോലിയുടെ ഭാഗമായി വിദേശത്തു പോയ രേണുകയെ കാണാതായത് നന്ദന് കനത്ത ആഘാതമായി. തുടര്‍ന്ന് അയാള്‍ നേരിടുന്ന സംഘര്‍ഷങ്ങളുടെ കഥയാണ് ബാല്യം പറയുന്നത്.

നന്ദനായി ജഗദീഷും രേണുകയായി താരാബാലചന്ദ്രനുമാണ് അഭിനയിക്കുന്നത്. മാലുവായി അഭിനയിക്കുന്നത് ബേബി റിയയാണ്. ഭദ്രനെ ജഗതിയും സുജാതയെ ലിസി ജോസും അവതരിപ്പിക്കുന്നു.

സംവിധായകന്‍ ജോസ് നെട്ടയത്തിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് രാജുമാവുങ്കലാണ്. ബിജുഭാസ്കറിന്റെ വരികള്‍ക്ക് സഞ്ജീവ്ലാല്‍ സംഗീതം നല്‍കുന്നു. ക്യാമറ അനില്‍ ഗോപിനാഥ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X