മംമ്തയുടെ ഗ്ലാമര്‍ ഇനി തെലുങ്കില്‍
തെന്നിന്ത്യന്‍ സിനിമയില്‍ മലയാളത്തിലും തമിഴിലും തന്റെ സാന്നിധ്യമറിയിച്ചുകഴിഞ്ഞ മംമ്ത ഇനി തെലുങ്കിലേക്കു കടക്കുകയാണ്. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ പുതിയ സാധ്യതകളായിരിക്കും മംമ്തയെ തെലുങ്കില്‍ കാത്തിരിക്കുന്നത്.
യമഡോംഗ എന്നാണ് മംമ്ത് ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ പേര്. ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായി അഭിനയിക്കുന്ന യമഡോംഗയുടെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും.
തെലുങ്കില്‍ ഗായികയായും പേരെടുക്കുകയാണ് മംമ്ത. രാഖി എന്ന തെലുങ്ക് ചിത്രത്തില്‍ മംമ്ത് പാടിയ ഗാനം ഹിറ്റായതോടെ ഒരു തെലുങ്ക് ചിത്രത്തില്‍ കൂടി പാടാന്‍ മംമ്തയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
മലയാളത്തിലും തമിഴിലും തെലുങ്കിലും മംമ്ത ഇപ്പോള്‍ ഒരു പോലെ തിരക്കിലാണ്. മംമ്ത നായികയായ മോഹന്‍ലാല്‍ ചിത്രം ബാബ കല്യാണി പ്രദര്‍ശനം തുടരുകയാണ്. തമിഴ് ചിത്രം ശിവപ്പതികാരം വിജയമായി. മേനി പ്രദര്‍ശനത്തിന് മടിയില്ലാത്ത മംമ്ത തെലുങ്കില്‍ വിജയം വരിക്കാന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്.


Click it and Unblock the Notifications