റീമേക്ക് ഉണ്ടാക്കാന്‍ കോപ്പിറൈറ്റ് എന്തിന്?
പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ഒരുക്കിയ ഭൂരിഭാഗം സിനിമകളും റീമേക്കുകളാണ്. ഹിന്ദിയില്‍ മാത്രമല്ല അദ്ദേഹത്തിന് ഈ ഏര്‍പ്പാട്. തമിഴിലും മലയാളത്തിലുമൊക്കെ മറ്റ് ഭാഷകളിലെ ചിത്രങ്ങളില്‍ നിന്ന് റീമേക്ക് ഒരുക്കിയിട്ടുണ്ട്.
ചിത്രങ്ങള്‍ റീമേക്കാണെങ്കിലും അവ മറ്റൊരു ഭാഷയിലെ സിനിമയില്‍ നിന്ന് കടം കൊണ്ടതാണെന്ന് അംഗീകരിക്കാന്‍ അത്ര താത്പര്യമുള്ളയാളല്ല പ്രിയദര്‍ശന്‍. മാത്രവുമല്ല, പകര്‍പ്പവകാശം വാങ്ങാതെ അദ്ദേഹം പ്രശസ്തമായ ഹിറ്റുകളുടെ കഥ വച്ച് റീമേക്കുകളുണ്ടാക്കി കളയും. റീമേക്ക് ഉണ്ടാക്കാന്‍ കോപ്പിറൈറ്റ് എന്തിനെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്.
തമിഴില്‍ സംവിധാനം ചെയ്ത ലേസാ, ലേസാ എന്ന ചിത്രം സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ റീമേക്കായിരുന്നു. എന്നാല്‍ ലേസാ, ലേസാ പുറത്തിറങ്ങിയപ്പോള്‍ മാത്രമാണ് അക്കാര്യം സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ നിര്‍മാതാവും സംവിധായകനും അറിയുന്നത്. സംഗതി വിവാദമായി. കേസായി.
മലയാളത്തില്‍ വെട്ടം എന്നൊരു സിനിമ പ്രിയര്‍ശന്‍ ഉണ്ടാക്കിയിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രം പ്യാര്‍ ഥോ ഹോനാ ഹിതായുടെ കഥയാണ് വെട്ടത്തിന്റേത്. പക്ഷേ ഇതൊരു റീമേക്കാണെന്ന കാര്യം പ്രിയദര്‍ശന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. പ്യാര്‍ ഥോ ഹോനാ ഹിതായുടെ പകര്‍പ്പവകാശം വാങ്ങിയിട്ടുണ്ടോയെന്ന കാര്യവും അജ്ഞാതമാണ്.
ഇപ്പോള്‍ ഭഗം ഭാഗ് എന്നൊരു ചിത്രം ഹിന്ദിയില്‍ പ്രിയന്റേതായി റിലീസ് ചെയ്യാനിരിക്കുന്നു. ഈ ചിത്രത്തിന്റെ കഥ മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന മലയാള ചിത്രത്തിന്റേതാണ്. എന്നാല്‍ മലയാള ചിത്രത്തിന്റെ പകര്‍പ്പവകാശം പ്രിയന്‍ വാങ്ങിയിരുന്നില്ല. നിര്‍മാതാവ് കോടതിയെ സമീപിച്ചതോടെ ഒത്തുതീര്‍പ്പെന്ന നിലയില്‍ ഹിന്ദി ചിത്രത്തിന്റെ നിര്‍മാതാവ് സുനില്‍ ഷെട്ടി 75 ലക്ഷം രൂപ നല്‍കേണ്ടി വന്നു.


Click it and Unblock the Notifications