ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയാകാന്‍ മമ്മൂട്ടി
ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയാകാന്‍ മമ്മൂട്ടി
ഡിസംബര്‍ 24, 2000
ഒ.വി. വിജയന്റെ ഗുരുസാഗരം എന്ന നോവലിലെ കുഞ്ഞുണ്ണിയെ മമ്മൂട്ടി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനുമുമ്പു തന്നെ കുഞ്ഞുണ്ണിയെ അവതരിപ്പിക്കാന്‍ മമ്മൂട്ടി ഒ.വി. വിജയന്റെ അനുവാദം നേടിക്കഴിഞ്ഞു.
ഗുരുസാഗരത്തില്‍ പഴയൊരു പത്രപ്രവര്‍ത്തകനാണ് കുഞ്ഞുണ്ണി എന്ന കഥാപാത്രം. അതൊരു മോഡേണ്‍ ജേര്‍ണലിസ്റായി എങ്ങനെ അവതരിപ്പിക്കാം എന്നതാണ് ആലോചിക്കുന്നത്. സംവിധായകന്‍ ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല - മമ്മൂട്ടി പറഞ്ഞു.
കുഞ്ഞുണ്ണിയെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിന് അനുമതിയും അനുഗ്രഹവും വേണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് മമ്മൂട്ടി നേരിട്ടു തന്നെ വിജയന്റെ വീട്ടിലെത്തുകയായിരുന്നു. കോട്ടയത്തുള്ള വിജയന്റെ വാടകവീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
കോട്ടയത്ത് സി.കെ. ജീവന്‍ ട്രസ്റ് സംഘടിപ്പിച്ച സി.കെ. ജീവന്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണത്തിനെത്തിയപ്പോഴാണ് മമ്മൂട്ടി വിജയനെ കാണാനെത്തിയത്. ഗുരുസാഗരം സിനിമയാക്കുന്ന കാര്യം മമ്മൂട്ടി തന്നെയാണ് വിജയനെ അറിയിച്ചതും.


Click it and Unblock the Notifications