രഞ്ജിത്തിന്റെ പുതിയ ചിത്രം നന്ദനം
രഞ്ജിത്തിന്റെ പുതിയ ചിത്രം നന്ദനം
ഡിസംബര്‍ 24, 2001
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജ് നായകനാവുന്നു. നന്ദനം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ തീരുമാനിച്ച വര്‍ഗത്തിന്റെ കഥ മുഴുമിപ്പിക്കാനാവാത്തതിനെ തുടര്‍ന്നാണ് രഞ്ജിത്ത് നന്ദനത്തിന്റെ ജോലികള്‍ ആരംഭിച്ചത്.
ഭാവന സിനിമയുടെ ബാനറില്‍ രഞ്ജിത്തും നടന്‍ സിദ്ധിഖും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രഞ്ജിത്തിന്റേതു തന്നെ.
വിദ്യാ അയ്യര്‍ നന്ദനത്തില്‍ നായികയാവുന്നു. ചിത്രീകരണത്തിനിടയില്‍ ഉപേക്ഷിച്ച മോഹന്‍ലാല്‍ നായകനായ കമലിന്റെ ചക്രത്തില്‍ വിദ്യയെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്.
ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സിദ്ദിക്ക്, ശ്രീരാമന്‍, കവിയൂര്‍ പൊന്നമ്മ, രേവതി തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം അഴകപ്പന്‍.


Click it and Unblock the Notifications