»   » ഫാസിലിന്റെ ലാല്‍ ചിത്രം തുടങ്ങുന്നു

ഫാസിലിന്റെ ലാല്‍ ചിത്രം തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

ഫാസിലിന്റെ ലാല്‍ ചിത്രം തുടങ്ങുന്നു
ഡിസംബര്‍ 24, 2003

കൈയെത്തുംദൂരത്ത് എന്ന ചിത്രത്തിന് ശേഷം ഫാസില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനവരി 23ന് ആരംഭിക്കും.

ലൈഫ് ഈസ് ബ്യൂട്ടിഫുളിന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഫാസില്‍ ചിത്രമാണിത്. വിഷുവിന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

ഫാസില്‍ തന്നെയാണ് ചിത്രത്തിന്റെ രചന നടത്തുന്നത്. തുടര്‍ച്ചയായ രണ്ട് ചിത്രങ്ങളുടെ പരാജയത്തിന് ശേഷമാണ് ഫാസില്‍ പുതിയ ചിത്രമൊരുക്കുന്നത്. മോഹന്‍ലാല്‍ നായകനായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ പരാജയപ്പെട്ടതിന് ശേഷം ഒരുക്കിയ കൈയെത്തും ദൂരത്ത് എന്ന ചിത്രവും വിജയമായില്ല. മകന്‍ ഷാനുവിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കൈയെത്തും ദൂരത്ത്.

മോഹന്‍ലാലിന് പുറമെ ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തമിഴ് നടി സോണിയ അഗര്‍വാളാണ് ചിത്രത്തിലെ നായിക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X