ഷാജി കൈലാസ് ചിത്രത്തില്‍ ദിലീപ്

By Staff

ഷാജി കൈലാസ് ചിത്രത്തില്‍ ദിലീപ്
ഡിസംബര്‍ 24, 2004

രണ്ടാം നിര സംവിധായകരുടെ ചിത്രങ്ങളിലാണ് ദിലീപ് കൂടുതലും നായകനായി അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ ദിലീപിന്റെ താരമൂല്യം ഉയര്‍ന്നതോടെ രണ്ടാം നിര സംവിധായകര്‍ക്ക് ദിലീപ് അപ്രാപ്യനായി. ജനപ്രിയനായകന്‍ എന്ന ലേബല്‍ പതിഞ്ഞതോടെ മലയാളത്തിലെ വിലയേറിയ സംവിധായകര്‍ ദിലീപിനെ നായകനാക്കി സിനിമയൊരുക്കാന്‍ മത്സരത്തിലാണ്.

പ്രിയദര്‍ശന്‍, ജോഷി തുടങ്ങിയ മുന്‍നിര സംവിധായകരുടെ ചിത്രങ്ങളില്‍ നായകനായി തിളങ്ങിയ ദിലീപ് ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും വിലയേറിയ സംവിധായകന്റെ ചിത്രത്തില്‍ വേഷമിടുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായാണ് ദിലീപ് നായകനാവുന്നത്.

നേരത്തെ ഗുണ്ട എന്നൊരു ചിത്രം ദിലീപിനെ നായകനാക്കി ഒരുക്കാന്‍ ഷാജി കൈലാസിന് പദ്ധതിയുണ്ടായിരുന്നു. ചില കാരണങ്ങളാല്‍ ആ പ്രൊജക്ട് ഉപേക്ഷിക്കേണ്ടിവന്നു. ദിലീപിന് ആക്ഷന്‍ ഹീറോ പരിവേഷം നല്‍കി ചിത്രം ഒരുക്കാനാണ് നേരത്തെ ഷാജി കൈലാസ് ആലോചിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെയ്യാന്‍ പോവുന്ന ചിത്രത്തില്‍ ദിലീപിന് വ്യത്യസ്തമായ കഥാപാത്രമാണ്.

ജെ. പള്ളാശേരിയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. സദാനന്ദന്റെ സമയം എന്ന ദിലീപ് ചിത്രത്തിന് തിരക്കഥയെഴുതിയിട്ടുള്ളത് പള്ളാശേരിയാണ്. ആ ചിത്രം പരാജയമായിരുന്നു.

രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന ഷൂട്ട് എന്ന ചിത്രത്തിന് ശേഷമായിരിക്കും ഷാജി കൈലാസ് ദിലീപ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X