കലാഭവന്‍ മണി വീണ്ടും കന്നഡയില്‍
കലാഭവന്‍ മണി വീണ്ടും കന്നഡയില്‍
ഡിസംബര്‍ 24, 2004
തമിഴില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ കലാഭവന്‍ മണി വീണ്ടും കന്നഡയില്‍ അഭിനയിക്കുന്നു. തമിഴിലേതു പോലെ വില്ലന്‍ വേഷത്തില്‍ തിളങ്ങാനാണ് കന്നഡയിലെ അടുത്ത ഊഴം മണി വിനിയോഗിക്കുന്നത്.
വിജയ് റോഷന്‍ സംവിധാനം ചെയ്യുന്ന ഹൊസവര്‍ഷ എന്ന ചിത്രത്തിലാണ് മണി വില്ലനായി പ്രത്യക്ഷപ്പെടുന്നത്. ദുര്‍ഗിയെന്ന കന്നഡ ചിത്രത്തിലൂടെയാണ് നേരത്തെ മണി കന്നഡയില്‍ അരങ്ങേറ്റം നടത്തിയത്. ഏതാനും ചിത്രങ്ങളിലൂടെ തമിഴിലെ വില്ലന്‍മാരുടെ മുന്‍നിരയിലെത്തിയ മണി പുതിയ കന്നഡ ചിത്രത്തിലും തമിഴില്‍ അവതരിപ്പിച്ചതു പോലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മലയാളത്തില്‍ നിന്ന് ദേവനും മണിയ്ക്കൊപ്പം ഹൊസവര്‍ഷയില്‍ അഭിനയിക്കുന്നുണ്ട്. പൊലീസ് കമ്മിഷണറുടെ വേഷമാണ് ചിത്രത്തില്‍ ദേവന്. മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞ ഇടവേളയില്‍ തെലുങ്കില്‍ മികവ് കാട്ടിയ ദേവന്‍ കന്നഡയിലും തിളങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്.
ചിത്രത്തിന്റെ നിര്‍മാതാവും വിതരണക്കാരനും മലയാളികളാണ്. പോള്‍ ഇരിങ്ങാലക്കുടയാണ് നിര്‍മാതാവ്. ആന്റണി ഇരിങ്ങാലക്കുട എക്സിക്യൂട്ടീവ് പ്രൊഡ്യൂസറണ്. മലയാളിയായ ജി. കെ. കുട്ടിയുടെ ജി. കെ. കെ. പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ശോഭരാജാണ് ഹൊസവര്‍ഷയില്‍ നായകനാവുന്നത്. മുംബൈയില്‍ നിന്നുള്ള മൂന്ന് താരങ്ങളാണ് ചിത്രത്തിലെ നായികമാര്‍.


Click it and Unblock the Notifications