രണ്ടാം ഭാഗമില്ല, മൂന്നാം ഭാഗമുണ്ട്
ഒരു സിനിമക്ക് രണ്ടാം ഭാഗമൊരുക്കാതെ മൂന്നാം ഭാഗമൊരുക്കുന്നത് അപൂര്‍വമായിരിക്കും. ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ സിഐഡി മൂസയ്ക്കാണ് രണ്ടാം ഭാഗത്തിനു പകരം മൂന്നാം ഭാഗമൊരുക്കുന്നത്.
സിഐഡി മൂസ ഫ്രം സ്കോട്ട്ലാന്റ് എന്നാണ് മൂന്നാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. സിഐഡി മൂസ അവസാനിക്കുന്നത് ചിത്രത്തിലെ നായകനായ മൂസ ഒരു കേസിന്റെ അന്വേഷണത്തിനായി സ്കോട്ട്ലാന്റിലേക്ക് പറക്കുന്നിടത്താണ്. ഇനിയൊരുക്കാനിരിക്കുന്ന തുടര്‍ഭാഗത്തില്‍ സ്കോട്ട്ലാന്റില്‍ നിന്നും തിരിച്ചെത്തിയ മൂസയുടെ വിക്രിയകളായിരിക്കും പ്രതിപാദ്യം.
സ്കോട്ട്ലാന്റില്‍ മൂസയുടെ അന്വേഷണം എങ്ങനെയായിരുന്നു? അത് രണ്ടാം ഭാഗത്തിന്റെ കഥയാണ്. മൂസയുടെ സ്കോട്ട്ലാന്റ് അന്വേഷണ കഥയുമായി രണ്ടാം ഭാഗം പിന്നീട് ചെയ്യാമെന്ന ധാരണയിലാണ് അടുത്തതായി മൂന്നാം ഭാഗം ഒരുക്കുന്നത്.
സിഐഡി മൂസ നിര്‍മിച്ച ദിലീപ് തന്നെയായിരിക്കും ഈ ചിത്രവും നിര്‍മിക്കുന്നത്. സംവിധാനം ജോണി ആന്റണി. ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത് ഉദയ്കൃഷ്ണ-സിബി കെ.തോമസ് ടീം തന്നെ.


Click it and Unblock the Notifications