ലാലിന് ലൈല നായിക
ലാലിന് ലൈല നായിക
ഡിസംബര്‍ 25, 2005
മോഹന്‍ലാല്‍ നായകനായ മഹാസമുദ്രത്തിലെ നായികയെ മാറ്റി. തെലുങ്ക് നടി അര്‍ച്ചനക്കു പകരം ലൈലയെയാണ് നായികയാക്കുന്നത്.
ഇതാ ഒരു സ്നേഹഗാഥ എന്ന മലയാളചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നീണ്ട ഇടവേളക്കു ശേഷം ദിലീപ് ചിത്രം വാര്‍ ആന്റ് ലൗവിലൂടെയാണ് മലയാളത്തില്‍ തിരിച്ചെത്തിയത്. സ്വപ്നക്കൂട് എന്ന ചിത്രത്തില്‍ അതിഥിതാരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ലൈല ഇപ്പോള്‍ മഹാസമുദ്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുന്നു.
കടലിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന കഥയില്‍ ഇസഹാഖ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഇസഹാഖിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ദേവിയെന്ന പെണ്‍കുട്ടിയായി ലൈലയും.
എല്ലാ അര്‍ത്ഥത്തിലും ഇസഹാഖിന് അവള്‍ ദേവിയായിരുന്നു. ദേവിയെ തന്റെ ജീവിതസഖിയാക്കിയെങ്കിലും ഒരു ദുരന്തം അയാളെ കാത്തിരിക്കുകയായിരുന്നു. ദേവി അയാളുടെ ജീവിതത്തില്‍ നിന്ന് ഇല്ലാതായതോടെ ഇസഹാഖ് പകയുടെ ആള്‍രൂപമായി മാറുകയായിരുന്നു.
ഡോ. എസ്.ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന മഹാസമുദ്രത്തിന്റെ നിര്‍ണായകമായ വഴിത്തിരിവുകള്‍ കടലിലാണ് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications