രാജീവ് അഞ്ചലിന്റെ ഹോളിവുഡ് ചിത്രം
രാജീവ് അഞ്ചലിന്റെ ഹോളിവുഡ് ചിത്രം
ഡിസംബര്‍ 26, 2001
മലയാളത്തില്‍ നിന്ന് ഒരു സംവിധായകന്‍ ഹോളിവുഡിന്റെ പടികള്‍ കടക്കുന്നു. ബിയോണ്ട് ദി സോള്‍ എന്ന ചിത്രത്തിലൂടെ രാജീവ് അഞ്ചലാണ് ഹോളിവുഡ് സ്വപ്നം സാക്ഷാത്കരിക്കുന്നത്.
ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. അഷ്ടാംഗ ഹൃദയത്തിലെ തീരാരോഗത്തിനും വ്യാധിക്കും കാരണം മുജ്ജന്മ പാപം എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം. 18-ാം നൂറ്റാണ്ടിലെ യൂറോപ്പിലെ അടിമകച്ചവടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ചിക്കാഗോയിലെ കൊളംബിയാ കോളെജിന്റെ സ്റുഡന്റ്സ് പ്രൊജക്ടിനു കീഴിലായാണ് ഒന്നര കോടി രൂപ ബജറ്റ് വരുന്ന ചിത്രം നിര്‍മിക്കുന്നത്. ഹോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സഹായത്തോടെ ചെയ്യുന്ന ചിത്രത്തിനു വേണ്ടി മലയാളത്തില്‍ നിന്ന് രാമചന്ദ്രബാബു, പട്ടണം റഷീദ് എന്നിവരും പ്രവര്‍ത്തിക്കുന്നുണ്ട്.
ബാബു ആന്റണിയുടെ സഹോദരന്‍ തമ്പി ആന്റണിയാണ് ചിത്രത്തിലെ നായകന്‍. പ്രശസ്ത നാടക നടന്‍ സ്റാന്‍ ക്രിസ്റിന്‍സണും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നു.
ഈ ചിത്രത്തിനു ശേഷം മമ്മൂട്ടിയും മാധുരിദീക്ഷിതും അഭിനയിക്കുന്ന മറ്റൊരു ഹോളിവുഡ് ചിത്രം ചെയ്യാനൊരുങ്ങുകയാണ് രാജീവ് അഞ്ചല്‍.


Click it and Unblock the Notifications