നടിമാരുടെ വിവാഹവര്‍ഷം
നടിമാരുടെ വിവാഹവര്‍ഷം
നടിമാരുടെ വിവാഹവര്‍ഷം കൂടിയായിരുന്നു 2002. സംയുക്ത വര്‍മ്മ, ദിവ്യാ ഉണ്ണി, പൂര്‍ണ്ണിമാ മോഹന്‍ എന്നിവര്‍ വിവാഹമണ്ഡപത്തിലേക്ക് കയറിയ വര്‍ഷം. ഇതില്‍ സംയുക്തയുടെ വിവാഹത്തിനായിരുന്നു ഏറെ മാധ്യമശ്രദ്ധ.
സൂപ്പര്‍താരമായി ഉദിച്ചുനില്ക്കുന്ന സമയത്താണ് സംയുക്ത വിവാഹത്തിലേക്ക് നടന്നുകയറിയത്. മഞ്ജുവാര്യരെപ്പോലെ സംയുക്തയും വിവാഹശേഷം അഭിനയം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത് മലയാളികള്‍ തെല്ല് ദു:ഖത്തോടെയാണ് കേട്ടത്. ഇതോടെ ഒരു നല്ല നടിയെ മലയാളത്തിന് നഷ്ടമായി.
മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ച കാവ്യാ മാധവന്‍ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, മീശ മാധവന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. പകല്‍പ്പൂരം, വാല്‍ക്കണ്ണാടി എന്നീ ചിത്രങ്ങളിലൂടെ ഗീതു മോഹന്‍ദാസ് താനൊരു മികച്ച നടിയാണെന്ന് തെളിയിച്ചു.
നടിമാരില്‍ നവ്യാ നായര്‍ക്കായിരുന്നു 2002-ല്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍- അഞ്ച്. നന്ദനം, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, മഴത്തുള്ളിക്കിലുക്കം, ചതുരംഗം എന്നിവയായിരുന്നു നവ്യയുടെ ചിത്രങ്ങള്‍.
സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ കന്നട-തമിഴ് നടി സൗന്ദര്യയുടെ അഭിനയപ്രകടനം കയ്യടി നേടി. ജയരാജിന്റെ കണ്ണകിയിലൂടെ നന്ദിതാദാസ് വീണ്ടുമെത്തി.
നാല്പതോളം നടിമാര്‍ 2002ല്‍ നായികാ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2002ലെ ചിത്രങ്ങളില്‍ നായികയായി പ്രത്യക്ഷപ്പെട്ട മറ്റ് പ്രമുഖ നടിമാര്‍ നഗ്മ (ചതുരംഗം), നന്ദിനി (ശിവം), ഗായത്രി രഘുറാം (നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി), ഇന്ദ്രജ (കൃഷ്ണ ഗോപാലകൃഷ്ണ), റോജ (മലയാളി മാമന് വണക്കം), രമ്യാ കൃഷ്ണന്‍ (ഒന്നാമന്‍) എന്നിവരാണ്.


Click it and Unblock the Notifications