രംഭ വീണ്ടും മലയാളത്തില്‍
രംഭ വീണ്ടും മലയാളത്തില്‍
ഡിസംബര്‍ 26, 2003
മമ്മൂട്ടിയുടെ 2003-ലെ സൂപ്പര്‍ഹിറ്റ് ചിത്രം ക്രോണിക് ബാച്ചിലറിന് ശേഷം തമിഴിലെ ഗ്ലാമര്‍ നായിക രംഭ വീണ്ടും മലയാളത്തിലെത്തുന്നു.
ബാലേട്ടന് ശേഷം വി. എം. വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രംഭ നായികയാവുന്നത്. മയിലാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയറാം ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്.
രംഭ അഭിനയിക്കുന്ന നാലാമത്തെ മലയാള ചിത്രമാണ് മയിലാട്ടം. സര്‍ഗം എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ രംഭ മമ്മൂട്ടി ചിത്രം സിദ്ധാര്‍ഥയിലും നായികയായിട്ടുണ്ട്.
രണ്ടുതവണ മമ്മൂട്ടിയുടെ നായികയായിട്ടുള്ള രംഭ ജയറാമിന്റെ നായികയാവുന്നത് ആദ്യമായാണ്. തമിഴിലെ സൂപ്പര്‍നായികയായിരുന്ന രംഭയ്ക്ക് ഇപ്പോള്‍ അവിടെ അവസരങ്ങള്‍ തീരെ കുറവാണ്. ത്രീ റോസസ് എന്ന ചിത്രം നിര്‍മിച്ചതും രംഭയ്ക്ക് തിരിച്ചടിയായി. ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രംഭയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി.
ക്രോണിക് ബാച്ചിലര്‍ സൂപ്പര്‍ വിജയമായത് രംഭയ്ക്ക് മലയാളത്തില്‍ വീണ്ടും അവസരം ലഭിക്കാന്‍ തുണയായി. വി. എം. വിനുവിന്റെ കഴിഞ്ഞ ചിത്രത്തിലും ഒരു തമിഴ് നടിയായിരുന്നു നായിക. ബാലേട്ടനില്‍ ദേവയാനിയാണ് മോഹന്‍ലാലിന്റെ നായികയായത്.
കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, അമ്പിളിദേവി തുടങ്ങിയവരും മയിലാട്ടത്തില്‍ അഭിനയിക്കുന്നു. സ്ത്രീ എന്ന മെഗാസീരിയലിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് മണി ഷൊര്‍ണൂരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. കൊണത്താപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ജോളി സ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications