കുട്ടിയക്ഷിയുമായി വിനയന്‍
കുട്ടിയക്ഷിയുമായി വിനയന്‍
ഡിസംബര്‍ 26, 2003
വിനയന്‍ സംവിധാനം ചെയ്യുന്ന പ്രേതസിനിമയായ വെള്ളിനക്ഷത്രത്തില്‍ പ്രേക്ഷകരെ ഭയപ്പെടുത്തുന്ന പ്രേതമാവുന്നത് നാലു വയസുകാരിയായ ഒരു കുട്ടിയാണ്. കാണികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിന് വിനയന്റെ പുതിയ പരീക്ഷണം.
മലയാളത്തില്‍ പ്രേതസിനിമകള്‍ ഒട്ടേറെ ഇറങ്ങിയിട്ടുണ്ടെങ്കിലും ഒരു ബാലിക യക്ഷിയായി പ്രത്യക്ഷപ്പെടുന്ന ചിത്രം ആദ്യമായാണ്. ആകാശഗംഗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഹൊറര്‍ തരംഗം സൃഷ്ടിച്ച വിനയന്‍ പ്രേതസിനിമയുടെ പ്രമേയത്തില്‍ പുതിയ പരീക്ഷണവുമായാണ് ഇപ്പോഴെത്തുന്നത്. ഗ്രാഫിക്സുകളിലൂടെ ചിത്രം പുതിയ അനുഭവമാവുമെന്നാണ് വിനയന്‍ അവകാശപ്പെടുന്നത്.
പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. വിനയന്റെ രണ്ടാമത്തെ ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാവുന്നത്. മീനാക്ഷിയാണ് നായിക. നേരത്തെ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള മീനാക്ഷി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആദ്യമായാണ്.
ജയസൂര്യ ചിത്രത്തില്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും അഭിനയിക്കുന്നു.
ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ രാജീവ് രവി. സ്വര്‍ഗചിത്ര ചിത്രം തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications