ശ്രീദേവിക വീണ്ടും മലയാളത്തിന്റെ തീരത്ത്
മലയാളിയായ ശ്രീദേവിക തമിഴിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അവന്‍ ചാണ്ടിയുടെ മകന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. ഇപ്പോള്‍ മലയാളത്തിലെ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് ശ്രീദേവിക.
ജഗദീഷ് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തീരം എന്ന ചിത്രത്തിലാണ് ശ്രീദേവിക നായികയാവുന്നത്. നിഷാന്ത് സാഗര്‍, മധുപാല്‍, ജഗതി, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖതാരങ്ങള്‍.
അവന്‍ ചാണ്ടിയുടെ മകനില്‍ പൃഥ്വിരാജിന്റെ നായികയായാണ് ശ്രീദേവിക അഭിനയിച്ചത്. തമിഴ് സിനിമയില്‍ തുടങ്ങിയ ശ്രീദേവിക മലയാളചിത്രം ബാലേട്ടന്റെ തെലുങ്ക് റീമേക്ക് രാജ ബാബുവില്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications