സൂപ്പര്‍താരങ്ങളും മങ്ങി

By Staff

സൂപ്പര്‍താരങ്ങളും മങ്ങി
ഡിസംബര്‍ 27, 2001

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഏറെ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത വര്‍ഷമായിരുന്നു 2001. മോഹന്‍ലാലിന് മൂന്നും മമ്മൂട്ടിക്ക് രണ്ടും ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്.

മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കും സൂപ്പര്‍താരമെന്നതിലുപരി നടന്മാരെന്ന നിലയില്‍ എടുത്തുകാട്ടാവുന്ന ഒരു കഥാപാത്രത്തെ പോലും അവതരിപ്പിക്കാന്‍ 2001ല്‍ കഴിഞ്ഞില്ല. ടൈപ്പ് നായക വേഷങ്ങളില്‍ നിന്ന് മോഹന്‍ലാലിനെ പോലൊരു നടന് ഇനിയും മോചനമില്ലേ എന്ന സംശയം ഉണര്‍ത്തുംവിധത്തിലുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ രാക്ഷസരാജാവിലെയും ദുബായിലെയും കഥാപാത്രങ്ങളും ആ നടന്റെ അഭിനയസാധ്യതകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല.

രാവണപ്രഭു, കാക്കക്കുയില്‍, പ്രജ എന്നിവയായിരുന്നു മോഹന്‍ലാല്‍ ചിത്രങ്ങള്‍. രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭു കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് പ്രദര്‍ശനവിജയം നേടി. പ്രിയദര്‍ശന്റെ കാക്കക്കുയിലും വിജയമായിരുന്നു. ഡിസംബര്‍ ചിത്രമായ പ്രജയെ കുറിച്ച് വിലയിരുത്താറായിട്ടില്ല.

വിനയന്റെ രാക്ഷസരാജാവ്, ജോഷിയുടെ ദുബായ് എന്നിവയായിരുന്നു മമ്മൂട്ടി ചിത്രങ്ങള്‍. രാക്ഷസരാജാവ് ഹിറ്റായെങ്കിലും ജോഷി-രണ്‍ജി പണിക്കര്‍ ടീം ചിത്രമായ ദുബായ് പ്രതീക്ഷകളെ അസ്ഥാനത്താക്കികൊണ്ട് ബോക്സോഫീസില്‍ തകര്‍ന്നുവീണു.

ദിലീപിന്റെ വര്‍ഷം

2001 ദിലീപിന്റെ വര്‍ഷമായിരുന്നെന്ന് പറയാം. പറക്കുംതളിക, ഇഷ്ടം എന്നീ ചിത്രങ്ങളുടെ വിജയം ദിലീപിന്റെ താരമൂല്യത്തെ ഏറെ വര്‍ധിപ്പിക്കുക തന്നെ ചെയ്തു. ഒരു നടനെന്ന നിലയിലും ദിലീപിന്റെ വളര്‍ച്ചയുടെ വര്‍ഷമായിരുന്നു 2001.

മേഘസന്ദേശം, രണ്ടാം ഭാവം, സായ്വര്‍ തിരുമേനി, സുന്ദരപുരുഷന്‍, നരിമാന്‍ എന്നിവയായിരുന്നു സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍. നരിമാനൊഴിച്ച് ഒരു ചിത്രവും വിജയം നേടിയില്ല.

ഉത്തമന്‍, തീര്‍ഥാടനം, വക്കാലത്ത് നാരായണന്‍കുട്ടി, നാറാണത്തുഭ്രാന്തന്‍ എന്നിവയായിരുന്നു ജയറാമിന്റെ ചിത്രങ്ങള്‍. ഇവയില്‍ ഒരു ചിത്രം പോലും പ്രദര്‍ശനവിജയം നേടിയില്ലെങ്കിലും തീര്‍ഥാടനത്തിലെ വേഷം ജയറാമിന്റെ ഒരു വ്യത്യസ്തമായ കഥാപാത്രമായിരുന്നു.

നടിമാര്‍

സംയുക്താ വര്‍മ അഭിനയ ജീവിതത്തോട് വിട പറയുന്നുവെന്ന് പ്രഖ്യാപിച്ചതോടെ ഒരു നല്ല നടി കൂടി മലയാളത്തിന് നഷ്ടമാവുന്നുവെന്ന് വ്യക്തമായി. ദിവ്യാ ഉണ്ണിയെയും അഭിരാമിയെയും പോലുള്ള നടിമാര്‍ തമിഴിലേക്ക് ചേക്കേറുകയും ചെയ്തു.

അനേകം പുതുമുഖ നായികമാരുടെ കടന്നുവരവ് കഴിഞ്ഞ വര്‍ഷമുണ്ടായി. നവ്യാനായര്‍, നിത്യാദാസ്, സിന്ധുമേനോന്‍, അസിന്‍, അശ്വതി, രാജശ്രീ വാര്യര്‍ എന്നിവര്‍ 2001ല്‍ മലയാളത്തിന് ലഭിച്ച നടിമാരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X