ടി.വി.ചന്ദ്രന്റെ ചിത്രത്തില്‍ മീരാ ജാസ്മിന്‍
ടി.വി.ചന്ദ്രന്റെ ചിത്രത്തില്‍ മീരാ ജാസ്മിന്‍
ഡിസംബര്‍ 27, 2002
ഡാനിയ്ക്ക് ശേഷം ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീരാ ജാസ്മിന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പാഠം ഒന്ന്: ഒരു വിലാപം എന്നാണ് ചിത്രത്തിന്റെ പേര്. മാമുക്കോയ, ബാബു അന്നൂര്‍ എന്നിരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സൂത്രധാരന്‍, ഗ്രാമഫോണ്‍, കസ്തൂരിമാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മീര അഭിനയിക്കുന്ന മലയാള ചിത്രമാണ് പാഠം ഒന്ന്: ഒരു വിലാപം. ആദ്യചിത്രത്തിലൂടെ തന്നെ സൗന്ദര്യവും അഭിനയശേഷിയും കൊണ്ട് ശ്രദ്ധേയയായിരുന്നു മീര. ആദ്യചിത്രത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മീരയെ മലയാള ചിത്രങ്ങളില്‍ നിന്ന് അകറ്റിയെങ്കിലും തമിഴില്‍ രണ്ട് ചിത്രങ്ങള്‍ കൊണ്ടുതന്നെ പ്രമുഖ നടിമാരുടെ കൂട്ടത്തില്‍ സ്ഥാനം നേടാന്‍ മീരക്കായി.
ക്ലിയര്‍ ഇമേജിന്റെ ബാനറില്‍ ആര്യാടന്‍ ഷൗക്കത്താണ് ചിത്രം നിര്‍മിക്കുന്നത്. ഷൗക്കത്തിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥ. തിരക്കഥ സംവിധായകന്‍ ഒരുക്കുന്നു.
ക്യാമറ എ. ജി. ജയന്‍. സംഗീതം ജോണ്‍സണ്‍. ജനവരിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.


Click it and Unblock the Notifications