പി. രാജശേഖരന്റെ രാമന്‍ ശ്രീരാമന്‍
പി. രാജശേഖരന്റെ രാമന്‍ ശ്രീരാമന്‍
ഡിസംബര്‍ 27, 2002
കാക്കേ കാക്കേ കൂടെവിടെ എന്ന ചിത്രത്തിന് ശേഷം പി. രാജശേഖരന്‍ സംവിധാാനം ചെയ്യുന്ന ചിത്രത്തിന് രാമന്‍ ശ്രീരാമന്‍ എന്ന് പേരിട്ടു.
ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ഇന്ദ്രന്‍സ്, സലിംകുമാര്‍, ബാബു നമ്പൂതിരി, കൊച്ചുപ്രേമന്‍, ഉമാശങ്കരി, സുജാ കാര്‍ത്തിക, ബിന്ദു പണിക്കര്‍, കവിയൂര്‍ രേണുക, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, കവിത എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
നര്‍മപ്രധാനമായ ചിത്രമാണ് പി. രാജശേഖരന്‍ ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ കൈതപ്രം രചിച്ചിരിക്കുന്നു. കൈതപ്രം വിശ്വനാഥാണ് സംഗീതം പകരുന്നത്. യേശുദാസ്, ജയചന്ദ്രന്‍, ആര്‍. കെ. രാംദാസ്, മധു ബാലകൃഷ്ണന്‍, പ്രതാപ്, ലാലി ആര്‍. പിള്ള, മഞ്ജു എന്നിവരാണ് ഗായകര്‍.
ഗോപിനാഥ് മുരിയാടാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ ആര്‍. സുന്ദരേശന്‍.


Click it and Unblock the Notifications