ചന്ദ്രേട്ടന്‍: ഇന്നസെന്റിന്റെ വ്യത്യസ്ത വേഷം
ചന്ദ്രേട്ടന്‍: ഇന്നസെന്റിന്റെ വ്യത്യസ്ത വേഷം
ഡിസംബര്‍ 27, 2003
വര്‍ക്ക് ഷോപ്പ് ഉമടയാണ് ചന്ദ്രേട്ടന്‍. സ്വന്തം മകന് പ്രണയിക്കാന്‍ എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന വിചിത്രസ്വഭാവിയാണ് അയാള്‍.
യൗവനകാലത്ത് സഫലമാവാതെ പോയ പ്രണയത്തിന്റെ ഓര്‍മകള്‍ പ്രായമേറെ ആയിട്ടും ഇന്നും ചന്ദ്രേട്ടന്‍ കൊണ്ടുനടക്കുന്നു. തനിക്ക് സാധിക്കാതെ പോയത് തന്റെ മകന് കഴിയണം എന്നാണ് അയാളുടെ ആഗ്രഹം. മകന്‍ ഒരു പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം ചെയ്യണം. അതിനുള്ള എല്ലാ അവസരങ്ങളും അയാള്‍ മകന് ഒരുക്കിക്കൊടുക്കുന്നു.
മറ്റാളുകള്‍ക്ക് മകനെ വഴിത്തെറ്റിയ്ക്കാന്‍ നടക്കുന്ന അച്ഛന്‍ എന്നേ തോന്നൂ. എന്നാല്‍ മറ്റുള്ളവര്‍ എന്ത് കരുതുന്നുവെന്നതൊന്നും ചന്ദ്രേട്ടന് പ്രശ്നമില്ല. ഡ്രീം വേള്‍ഡിലെ ബിസിനസ് പ്രൊമോട്ടറായി ജോലി ചെയ്യുന്ന മകന്‍ റിലയന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥയായ സംഗീതയുമായി അടുത്തപ്പോള്‍ ഏറെ സന്തോഷിച്ചത് ചന്ദ്രേട്ടനാണ്. ആ പ്രണയം സഫലമാവുന്നതിനായി ചന്ദ്രേട്ടന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുന്നു.
അനില്‍ ബാബുവിന്റെ പറയാം എന്ന ചിത്രത്തിലെ മകനെ പ്രണയിപ്പിക്കാന്‍ നടക്കുന്ന ചന്ദ്രേട്ടന്‍ എന്ന കഥാപാത്രം ഇന്നസെന്റിന്റെ വ്യത്യസ്ത വേഷമാണ്. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയ്ക്കു ശേഷം ഇന്നസെന്റിന് ലഭിക്കുന്ന വ്യത്യസ്തമായ അച്ഛന്‍ വേഷം.
ചന്ദ്രേട്ടന്റെ മകനായി അഭിനയിക്കുന്നത് ജിഷ്ണുവാണ്. സംഗീതയാവുന്നത് ഭാവനയും. കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, വിജീഷ്, നെടുമുടി വേണു, മന്യ, സുജാ കാര്‍ത്തിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.


Click it and Unblock the Notifications