വേണുനാഗവള്ളി-മോഹന്‍ലാല്‍ ടീം വീണ്ടും
വേണുനാഗവള്ളി-മോഹന്‍ലാല്‍ ടീം വീണ്ടും
ഡിസംബര്‍ 27, 2003
ഒരു ഇടവേളയ്ക്ക് ശേഷം വേണു നാഗവള്ളി ഒരുക്കുന്ന ചിത്രമാണ് കൊട്ടാരം. വേണു നാഗവള്ളിയുടെ മുന്‍ചിത്രങ്ങളിലേതു പോലെ കൊട്ടാരത്തിലും നായകന്‍ മോഹന്‍ലാലാണ്.
രക്തസാക്ഷികള്‍ സിന്ദാബാദിനു ശേഷം വേണു നാഗവള്ളി ഒരുക്കുന്ന ചിത്രമാണ് ഇത്. മോഹന്‍ലാലിന് പുറമെ സുരേഷ് ഗോപിയും മുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്യൂണിസ്റ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഈ ചിത്രം വിജയമായിരുന്നില്ല.
വേണു നാഗവള്ളിയുടെ മിക്ക ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയിട്ടുള്ള ചെറിയാന്‍ കല്പപകവാടിയാണ് പുതിയ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് കൃപ ഫിലിംസിന്റെ ബാനറില്‍ കിരീടം ഉണ്ണിയാണ്.
വേണു നാഗവള്ളി- മോഹന്‍ലാല്‍ ടീമിന്റെ എട്ടാമത്തെ ചിത്രമാണ് കൊട്ടാരം. സുഖമോ ദേവി, സര്‍വകലാശാല, കിഴക്കുണരും പക്ഷി, അയിത്തം, ഏയ് ഓട്ടോ, ലാല്‍ സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് എന്നിവയാണ് മോഹന്‍ലാലിനെ നായകനാക്കി വേണു നാഗവള്ളി ഒരുക്കിയിട്ടുള്ള ചിത്രങ്ങള്‍. ഇവയില്‍ സുഖമോ ദേവി, സര്‍വകലാശാല, ലാല്‍ സലാം, ഏയ് ഓട്ടോ എന്നിവ സൂപ്പര്‍ ഹിറ്റുകളായിരുന്നു.


Click it and Unblock the Notifications