മോഹന്‍ലാലും രാജസേനനും ഒന്നിക്കുന്നു

By Staff

മോഹന്‍ലാലും രാജസേനനും ഒന്നിക്കുന്നു
ഡിസംബര്‍ 27, 2004

രാജസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്നു.

ജയസൂര്യയെ നായകനാക്കി രാജസേനന്‍ ഒരുക്കിയ ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രം പൂര്‍ത്തിയായി. ഇമ്മിണി നല്ലൊരാള്‍ക്ക് ശേഷം രാജസേനന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനാവുന്നത്.

ജയറാമിനെ നായകനാക്കി ഒരു പിടി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള രാജസേനന്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. സ്വപ്നം കൊണ്ടൊരു തുലാഭാരം, നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ തകര്‍ന്നതോടെ രാജസേനന്റെ കരിയര്‍ തന്നെ പ്രതിസന്ധിയിലായി. മോഹന്‍ലാല്‍ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്താനാണ് രാജസേനന്‍ ശ്രമിക്കുന്നത്.

ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. സുരേഷ് ഗോപിയെയും ജയറാമിനെയും നായകനാക്കി സിനിമകള്‍ ഒരുക്കിയിട്ടുള്ള രാജസേനന്‍ ആദ്യമായാണ് ഒരു സൂപ്പര്‍താരചിത്രം സംവിധാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X