നേരറിയാതെ ബിജു മേനോന്‍
നേരറിയാതെ ബിജു മേനോന്‍
ഡിസംബര്‍ 27, 2005
ബിജു മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് നേരറിയാതെ. നവാഗത സംവിധായകനായ പി.എസ്.വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്.
കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തില്‍ നായകനായി സിനിമയിലെത്തിയ മുന്ന ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
പി.എസ്.വാസുദേവന്റെ കഥയ്ക്ക് രഘുനാഥ് ജീവന്‍ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നു. ബി.ആര്‍.പ്രസാദിന്റെ ഗാനങ്ങള്‍ക്ക് സജി സരസാണ് ഈണം പകരുന്നത്. ഛായാഗ്രഹണം ഉണ്ണിക്കൃഷ്ണന്‍.
വ്യാസഭാരതി ഫിലിംസിന്റെ ബാനറില്‍ പി.സുദേവനും സി.ഗോപകുമാറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications