റെഡില്‍ രംഭ
റെഡില്‍ രംഭ
ഡിസംബര്‍ 27, 2005
തമിഴിലെ നമ്പര്‍ വണ്‍ നായികയുടെ പദവി ഓര്‍മയാവുകയും തിരക്കുകളില്‍ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്തെങ്കിലും രംഭക്ക് സിനിമയിലെ അരങ്ങേറ്റത്തിന് അവസരം നല്‍കിയ മലയാളം അവരെ കൈവിട്ടിട്ടില്ല. ഓരോ വര്‍ഷവും ഓരോ മലയാള സിനിമയെന്ന രീതിയില്‍ രംഭ ഇടയ്ക്കിടെ മലയാളത്തിലെത്തുന്നുണ്ട്.
ഈ വര്‍ഷം ദിലീപ് ചിത്രം കൊച്ചിരാജാവിലെ നായികയായിട്ടാണ് രംഭ അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം മയിലാട്ടം എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി. അതിന് മുമ്പത്തെ വര്‍ഷം ക്രോണിക് ബാച്ചിലറില്‍ മമ്മൂട്ടിയുടെ നായികയാവാനും രംഭക്ക് അവസരം ലഭിച്ചു. ഓരോ വര്‍ഷവും ഓരോ മലയാള ചിത്രം.
2006ലെ രംഭയുടെ മലയാളചിത്രം കലാഭവന്‍ മണിയോടൊപ്പമാണ്. കലാഭവന്‍ മണി നായകനാവുന്ന റെഡ് എന്ന ചിത്രത്തിലാണ് രംഭ അഭിനയിക്കുന്നത്. കണ്ണൂര്‍, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ഹരിദാസാണ് റെഡ് സംവിധാനം ചെയ്യുന്നത്.
കലാഭവന്‍ മണി ആക്ഷന്‍ ഹീറാാേയായി പ്രത്യക്ഷപ്പെടുന്ന മറ്റൊരു ചിത്രമാണ് റെഡ്. പകുതി മലയാളിയും പകുതി കന്നഡക്കാരനുമായ ദേവരാജന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മണി അവതരിപ്പിക്കുന്നത്.
സായികുമാര്‍, നെപ്പോളിയന്‍, രാജന്‍ പി.ദേവ്, വിജയരാഘവന്‍, വിജയകുമാര്‍, മാമുക്കോയ, അഗസ്റിന്‍, സുബൈര്‍, ബാബുരാജ്, മനുരാജ്, നിത്യാദാസ്, പൂര്‍ണിമ, കെ.പി.എ.സി.ലളിത, കിരണ്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് എ.കെ.സന്തോഷാണ്. സംഗീതം രാജമണി. മംഗലാപുരം, കോഴിക്കോട്, ലക്ഷദ്വീപ്, ചെന്നൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തുന്നത്.


Click it and Unblock the Notifications