twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിസ്മസ് ചിത്രങ്ങള്‍ക്ക് സമിശ്രപ്രതികരണം

    By Staff
    |

    ക്രിസ്മസ് ചിത്രങ്ങളോട് സമിശ്രമായ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നുണ്ടായിരിക്കുന്നത്. മോഹന്‍ലാലിന്റെ ബാബാ കല്യാണിയും സുരേഷ് ഗോപിയുടെ സ്മാര്‍ട്ട് സിറ്റിയുമാണ് ക്രിസ്മസ് ചിത്രങ്ങളായി ആദ്യമെത്തിയത്. പിന്നാലെ ഒരാഴ്ചക്കു ശേഷം മമ്മൂട്ടിയുടെ പളുങ്കും പുതുമുഖ ചിത്രമായ നോട്ട്ബുക്കും എത്തി.

    പൂര്‍ണമായും മോഹന്‍ലാലിന്റെ ആരാധകരെ ലക്ഷ്യം വച്ച് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബാബാ കല്യാണി. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് പക്ഷേ റിലീസിംഗിനു മുമ്പുണ്ടായിരുന്ന പരസ്യാരവങ്ങള്‍ ഉയര്‍ത്തിയ പ്രതീക്ഷകള്‍ പൂര്‍ണമായി നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ല.

    കേരളത്തില്‍ അറുപതോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. വ്യാജസിഡികള്‍ ഇറങ്ങാതിരിക്കാന്‍ കേരളത്തിന് പുറത്തെവിടെയും ചിത്രം റിലീസ് ചെയ്തിട്ടില്ല. ക്രിസ്മസ് അവധിക്കാലത്ത് പരമാവധി കളക്ഷന്‍ എന്ന ലക്ഷ്യം വച്ചാണ് ചിത്രം അറുപത് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തിരിക്കുന്നത്.

    ഫോട്ടോഗ്രാഫര്‍ നേരിട്ട വന്‍പരാജയത്തില്‍ നിന്ന് തിരിച്ചുവരവ് എന്ന ലക്ഷ്യത്തോടെയാണ് ആരാധകരെ മുന്നില്‍ക്കണ്ട് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. മികച്ച ഇനീഷ്യല്‍ പുള്‍ നേടാനായിട്ടുണ്ടെങ്കിലും പുതുമകളൊന്നും അവകാശപ്പെടാനില്ലാത്തതും പലപ്പോഴും വിരസമെന്നുമുള്ള അഭിപ്രായമാണ് ബാബാ കല്യാണി പ്രേക്ഷകരിലുണ്ടാക്കിയിരിക്കുന്നത്.

    മമ്മൂട്ടിയെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത പളുങ്കിന് ബ്ലെസ്സിയുടെ മുന്‍ചിത്രങ്ങള്‍ പോലെ പതിഞ്ഞ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ആളുകള്‍ കുറഞ്ഞ തിയേറ്ററുകളെ സാക്ഷ്യം വച്ച് തുടങ്ങിയ കാഴ്ചയും തന്മാത്രയും സൂപ്പര്‍ഹിറ്റുകളായതു പോലെ പളുങ്കും പ്രേക്ഷകാഭിപ്രായത്തിന്റെ പിന്തുണയോടെ വിജയമാവുമെന്നാണ് ചലച്ചിത്ര നിരൂപകരുടെ നിരീക്ഷണം. പളുങ്ക് റിലീസ് ചെയ്ത് ഒരാഴ്ച പൂര്‍ത്തിയാവുന്നതേയുള്ളൂ. കാഴ്ചയും തന്മാത്രയും പോലെ പളുങ്കും മികച്ച ചിത്രമാണെന്ന അഭിപ്രായം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

    സുരേഷ് ഗോപിയുടെ സ്മാര്‍ട്ട് സിറ്റി മറ്റ് രണ്ട് സൂപ്പര്‍താര ചിത്രങ്ങളുമായും മത്സരിക്കാന്‍ ബദ്ധപ്പെടുകയാണ്. ആദ്യത്തെ ഒരാഴ്ച ചിത്രത്തിന് താരതമ്യേന കളക്ഷന്‍ കുറവാണ്.

    ഉദയനാണ് താരം എന്ന മെഗാഹിറ്റിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ് പുതുമുഖ താരങ്ങളെ അണിനിരത്തിയൊരുക്കിയ നോട്ട്ബുക്ക് ഈ സൂപ്പര്‍താര ചിത്രങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുമെന്നാണ് സൂചന. സൂപ്പര്‍താര ചിത്രങ്ങളെ വെല്ലുന്ന ബോക്സോഫീസ് പ്രകടനം കാഴ്ച വച്ച ക്ലാസ്മേറ്റ്സ് കഴിഞ്ഞ ഓണത്തിന് ചര്‍ച്ചാവിഷയമായെങ്കില്‍ നോട്ട്ബുക്ക് തീര്‍ത്തും വിപരീതഫലമാലും ബോക്സോഫീസിലുണ്ടാക്കുകയെന്ന സൂചനയാണ് ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണം നല്‍കുന്നത്.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X